സൗഭാഗ്യ വെങ്കിടേഷിന്റെ വ്‌ളോഗിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറുകയായിരുന്നു വിദ്യയും അരുണും. സൗഭാഗ്യയുടെ ഭർത്താവും നടനുമായ അർജുന്റെ ചേട്ടന്റെ ഭാര്യയാണ് വിദ്യ. അർജുന്റെ സഹോദരൻ അരുൺ അടുത്തിടെയാണ് വിവാഹിതരായത്. അരുണിന്റെയും വിദ്യയുടെയും രണ്ടാം വിവാഹമാണിത്
അരുണിന്റെ ഭാര്യ സീനയുടെ വിയോഗം കൊവിഡ് കാലത്തായിരുന്നു. അച്ഛനും അമ്മയും മരുമകളും, അങ്ങനെ മൂന്നുപേരെയായിരുന്നു ഇവര്‍ക്ക് നഷ്ടമായത്.
ആദ്യ വിവാഹത്തിൽ വിദ്യക്ക് ഒരു മകളും അരുണിന് രണ്ട് മക്കളുമുണ്ട്. അടുത്ത സുഹൃത്തുക്കളായ ശേഷം ഒരുമിച്ച് ജീവിക്കാനാണ് ഇരുവരും തീരുമാനിച്ചത്. ഇപ്പോൾ മക്കളുടെ കാര്യങ്ങളുമായി തിരക്കേറിയ ജീവിതം നയിക്കുന്നുവെങ്കിലും, ആ ദിനചര്യയുടെ സത്യസന്ധ ഭാഗങ്ങൾ വിദ്യ വ്‌ളോഗിലൂടെ പങ്കുവെക്കാറുണ്ട്.
രണ്ടാം വിവാഹത്തെക്കുറിച്ചുള്ള വിദ്യയുടെ തുറന്നുപറച്ചിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുന്നത്. “ഞങ്ങളെ അംഗീകരിക്കണം എന്നും, മക്കളോട് കാണിക്കുന്ന വേർതിരിവ് മാറ്റണം എന്നും ഞാൻ പറഞ്ഞിട്ടില്ല. ഞങ്ങളോടും മക്കളോടും സ്‌നേഹത്തോടെ പെരുമാറണം എന്നും പറഞ്ഞിട്ടില്ല. ഞങ്ങളുടെ അനുഭവങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്,” എന്നാണ് വിദ്യയുടെ വാക്കുകൾ.
ഞങൾ വ്യൂസിന് വേണ്ടിയല്ല ആ വീഡിയോ ചെയ്തതെന്നും, അത്തരമൊരു അനുഭവം ഉണ്ടായവർക്കായിരിക്കും അത് ബുദ്ധിമുട്ട് തോന്നിയതെന്നും വിദ്യ കൂട്ടിച്ചേർത്തു. ഡിവോഴ്‌സിന് ശേഷമോ, പങ്കാളി മരിച്ചതിന് ശേഷമോ രണ്ടാം വിവാഹം ചെയ്ത പലർക്കും സമാന അനുഭവങ്ങൾ ഉണ്ടാകുന്നുവെന്നുള്ള സന്ദേശങ്ങളും ലഭിച്ചതായും വിദ്യ പറഞ്ഞു.
“മരിച്ചുപോയ ഭാര്യയുടെ സ്ഥാനത്ത് മറ്റൊരാളെ എങ്ങനെ കാണും” എന്ന ചോദ്യമാണ് പലർക്കും ഉള്ളത്. പക്ഷേ, “ഞാൻ ആരുടെയും പകരക്കാരിയായല്ല വന്നത്. ആരും ആരുടേയും പകരമാവില്ല,” എന്നാണ് വിദ്യയുടെ ഉറച്ച നിലപാട്. സീനയെ അരുണിന്റെ മനസ്സിൽ നിന്ന് എടുത്തുകളയാനാവില്ലെന്നും, ഇന്നും അവരെക്കുറിച്ച് പറയുമ്പോൾ കണ്ണുനിറയുന്ന നിമിഷങ്ങൾ ഉണ്ടാകാറുണ്ടെന്നും വിദ്യ പറഞ്ഞു.
പരസ്പരം പിന്തുണച്ചാണ് ഇപ്പോഴത്തെ ജീവിതമെന്നും, മക്കളുടെ കാര്യങ്ങൾ ഒരുമിച്ചാണ് നോക്കുന്നതെന്നും വിദ്യ പറയുന്നു.

