Spread the love

കോട്ടയം: പത്തനംതിട്ട പാർലമെന്റ് മന്ധലത്തിന്റെയും കാഞ്ഞിരപ്പള്ളി നിയോജക മന്ധലത്തിന്റെയും പരിധിയിൽ പെടുന്ന പാമ്പാടി ബ്ലോക്കിന്റെ പള്ളിക്കത്തോട് ഡിവിഷനിൽ നടക്കുന്നത് ത്രിതല തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടമാണ് .

കോൺഗ്രസിലെ ‌ സിറ്റിംഗ് ബ്ലോക്ക്‌ മെമ്പർ കൂടി ആയ സ്ഥാനാർഥി ജിജി അഞ്ചാനിയാണ് വീണ്ടും കളത്തിൽ ഇറങ്ങുന്നത്. മുൻ പഞ്ചായത്ത് പ്രസിഡണ്ടും അഞ്ചാനി മാളുകളുടെ ഉടമയുമായ ജിജിക്ക് ചുറ്റുമാണ് പള്ളിക്കത്തോട്ടിലെ കോൺഗ്രസ് ഭ്രമണം വയ്ക്കുന്നത്.സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രചരണത്തിലുമെല്ലാം ജിജിയുടെ തീരുമാനമാണ് അവസാന വാക്ക്. മന്ധലം പ്രസിഡണ്ട് ജോജി മാതൃവിനെ ജിജി തന്റെ സഹോദരൻ ബെന്നി അഞ്ചാനിക്ക് ( മാണി ഗ്രൂപ്പ്) എതിരെ ഒന്നാം വാർഡിൽ സ്ഥാനാർത്ഥിയാക്കി ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നതും ജിജിയുടെ മറ്റാരു തന്ത്രമാണ്. പള്ളിക്കത്തോട്ടിലെ കോൺഗ്രസിന്റെ മുഖം ജിജിഅഞ്ചാനിയാണ്. അതുകൊണ്ട് തന്നെ ജിജിക്ക് ജയിച്ചേ മതിയാവൂ.അതിനുള്ള അസ്ത്രങ്ങൾ ജിജിയുടെ ആവനാഴിയിലുണ്ട്.

ജിജിക്ക് അനുകൂലം:
എതിരാളികളുടെ വോട്ടുബാങ്കിൽ( ബി ജെപി, കേരളാ കോൺഗ്രസ്( മാണി ഗ്രുപ്പ്) വിള്ളൽ വീഴ്ത്താനുള്ള കുശാഗ്ര ബുദ്ധി,
സ്ഥലം എം എൽഎ ജയരാജുമായുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം,
സംരംഭകൻ എന്ന പ്രതിഛായ.

പ്രതികൂലം:
ബ്ളോക്ക് പഞ്ചായത്ത് മെമ്പർ എന്ന നിലയിൽ
പള്ളിക്കത്തോട് പഞ്ചായത്ത് മേഖലയിൽ
പുതിയ തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ കഴിയാത്തത്.
ഹൈമാക്സ് ലൈറ്റ് സ്ഥാപിക്കുന്നതിലുപരി എടുത്തുപറയാനില്ലാത്ത വികസന പ്രവർത്തനങ്ങൾ.

പള്ളിക്കത്തോട് കോൺഗ്രിലുള്ള ശക്തമായ ഗ്രൂപ്പിസവും തൻ പ്രമാണിത്വത്തോടുള്ള എതിർപ്പും.

തെരഞ്ഞെടുപ്പ് വിജയം അനായാസമെന്ന് ജിജി കരുതിയിരിക്കുമ്പോഴാണ് തന്റെ ഏറ്റവുമടുത്ത ചങ്ങാതി ആനീഷ് ആനിക്കാടിനെ ബിജെപി രംഗത്തിറക്കി എതിർ ചേരികളെ ഞെട്ടിച്ചത്. ജി ജിയും അനീഷും ജയശ്ശീക്ലബ് ഭരണ സമിതി ഭാരവാഹികളുമാണ്.
മനോരമ റിപ്പോർട്ടർ എന്ന നിലയിൽ നാട്ടിലെങ്ങും സുപരിചിതനാണ് അനീഷ്. ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ഏവരുമായി അടുത്ത് ഇടപെടുന്ന അനീഷ് തെരഞ്ഞെടുപ്പ് രംഗത്ത് പുതുമുഖമാണെങ്കിലും വൃക്തി ബന്ധങ്ങൾ വഴി വോട്ടുറപ്പിക്കുവാനാണ് ശ്രമിക്കുന്നത്.

 

ആനിക്കാട് ക്ഷേത്രത്തിലെ ദേവീ മാഹാത്മൃം ഗാനത്തിലുടെ ആവിഷ്ക്കരിച്ച അനീഷ് , ആനിക്കാട് പള്ളിയിലെ കനൃമാതാവിനോടുള്ള സ്തുതികളും ഗാനാവിഷ്ക്കാരം നടത്തി നാടിന്റെ ആദരവ് പിടിച്ചു പറ്റിയാളാണ്.പുതിയ ആശയങ്ങളും വികസന കാഴ്ചപ്പാടുളും അവതരിപ്പിച്ച് ജാടകളില്ലാത്ത പെരുമാറ്റം കൊണ്ട് അനീഷും തെരഞ്ഞെടുപ്പിൽ ബജെപിക്കായി ശക്തമായ പ്രചരണമാണ് കാഴ്ചവയ്ക്കുന്നത്.

അനീഷിന് അനുകൂലം:

മാധൃമപ്രവർത്തകൻ എന്ന നിലയിലുള്ള ശക്തമായ വൃക്തി ബന്ധങ്ങൾ.

രണ്ട് ക്രിസ്തൃൻ സ്ഥാനാർത്ഥികൾക്കെതിരെ ഹിന്ദു വോട്ടുകളുടെ ഏകീകരണം.
കടുത്ത രാഷ്ട്രീയക്കാരനല്ലാത്തതിനാൽ എതിരാളികളുടെയും വോട്ട് ചോർത്താനുള്ള സാധൃത.

പ്രതികൂലം:

ബിജെപി സ്വതന്ത്രനായതിനാൽ അണികളിലിള്ള ആവേശക്കുറവ് .
പഞ്ചായത്ത് ബിജെപി ഭരണം ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാത്തത്.
ബിജെപി- ബിഡിജെഎസ് ഭിന്നത.

എൽഡിഎഫി ന് വേണ്ടി കേരള കൊൺഗ്രസ് ( എം )സ്ഥാനാർഥി ജോസ് പി ജോൺ കൂടി രംഗത്ത് വന്നത് ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങിയിരുക്കുന്നത്.
ജിജി അഞ്ചാനി മാൾ മുതലാളിയാണെങ്കിൽ ജോസ് പി ആനിക്കാട് പള്ളികവലയിലുള്ള ഒരു സാദാ ഹോട്ടൽ ഉടമയാണ്. കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പ് നിയോജകമന്ധലം പ്രസിഡണ്ടും തെരഞ്ഞെടുപ്പ് രംഗത്ത് പുതുമുഖവുമായ ജോസ് പി ജനകീയനായ രാഷ്ട്രീയക്കാരനാണ്. നാടൃങ്ങളില്ലാത്ത നാട്ടിൻപുറത്തുകാരൻ എന്ന വിശേഷണത്തിന് ഏറ്റവും യോഗൃൻ. അതുകൊണ്ട് തന്നെ സാധാരണക്കാർക്ക് ഏറെ പ്രിയപ്പെട്ടവൻ കുടിയാണ് ജോസ് പി. വൃക്തി
ബന്ധങ്ങൾ ഏറെയുള്ള ആനിക്കാട്, കയ്യൂരി പ്രദേശങ്ങളിൽ ജോസ് പി നന്നായി വോട്ട്പിടിച്ചാൽ എതിരാളികൾക്ക് നന്നായി വിയർക്കേണ്ടിവരും.

ജോസ് പിക്ക് അനുകൂലം:

മാണി ഗ്രൂപ്പിന്റെ ശക്തമായ രാഷ്ട്രീയ അടിത്തറയും ജനകീയനെന്ന വൃക്തി പ്രഭാവം.
ഇടത് മുന്നണിയുടെ ശക്തമായ പ്രചരണസംവിധാനങ്ങൾ,കുടംബ
സംഗമങ്ങളിലെ വൻ ജനപങ്കാളിത്തം.
സ്ഥലം എംഎൽഎ ജയരാജിന്റെ മേൽ നോട്ടത്തിലുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ

പ്രതികൂലം:

ബിജെപി ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയോടുള്ള ജയരാജ് എംഎൽഎയുടെ മൃദുസമീപനം.
പള്ളിക്കത്തോട് മേഖലയിൽ വികസനപ്രവർത്തനങ്ങൾക്ക് ജയരാജിന്റെ അവഗണന.
തകർന്ന് കിടക്കുന്ന നെടുമാവ് – മുക്കാലി അരുവിക്കുഴി റോഡ് പുനരുദ്ധരിക്കുന്നതിൽ മുൻ കൈയെടുക്കാത്ത എംഎൽഎക്കെതിരെ ജനരോഷം.