തിരുവനന്തപുരം: മുതിർന്ന സിപിഐ എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.
ആരോഗ്യ പ്രശ്നങ്ങൾ കാരണം തിരുവനന്തപുരം ബാർട്ടൺഹില്ലിൽ മകൻ അരുൺകുമാറിന്റെ വീട്ടിൽ പൂർണ വിശ്രമത്തിലാണ് വി എസ്.

