മൂന്നാറിന് സമീപം ആനച്ചാലില്‍ സഞ്ചാരികളെ ആകാശത്ത് ആശങ്ക വിതച്ച സ്‌കൈ ഡൈനിങ് പ്രവര്‍ത്തിച്ചത് അനധികൃതമായെന്ന് ഇടുക്കി ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ ടൂറിസം ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. സ്‌കൈ ഡൈനിങ് സാഹസിക ടൂറിസത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി തയാറാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതു പ്രവര്‍ത്തിച്ചത് നിയമവിരുദ്ധമായാണെന്ന് നാട്ടുകാര്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു. സ്‌കൂളുകളും ഇതര യാത്രാ സംഘങ്ങളും പലപ്പോഴും ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്നുണ്ട്. വലിയ തുക കമ്മീഷന്‍ ഡൈവര്‍മാര്‍ക്കും ഏജന്റുമാര്‍ക്കും നല്‍കിയാണ് ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ഇടനിലക്കാര്‍ വഴി ചില സ്‌കൂള്‍ അധികൃതരും ഈ അനധികൃത ഇടപാടുകളില്‍ പങ്കാളികളാകുന്നതായി സൂചനയുണ്ട്.
ഇടുക്കി ജില്ലാ കലക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് സ്ഥാപനത്തിന് റവന്യു വകുപ്പ് ശനിയാഴ്ച്ച സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. റവന്യു, പഞ്ചായത്ത്, ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗങ്ങളുടെ അനുമതി ഇല്ലാതെയാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.കഴിഞ്ഞ ദിവസം തന്നെ സ്ഥാപനം നടത്തിപ്പുകാര്‍ക്ക് എതിരെ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.
ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് പ്രതിദിനം എത്തുന്ന മൂന്നാറിലും പരിസരപ്രദേശങ്ങളിലും എത്തുന്നത്. കൂട്ടികളുമായി എത്തുന്ന സ്‌കൂള്‍ യാത്രാ സംഘങ്ങളും ഇവിടെയുണ്ട്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലി ക്കാതെയാണ് സാഹസിക വിനോദസഞ്ചാര യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് വെള്ളിയാഴ്ച വി നോദസഞ്ചാരത്തിന് കോഴിക്കോടുനിന്ന് എത്തിയ നാലംഗ കുടുംബം ഉള്‍പ്പെടെ അഞ്ചുപേര്‍ 120 അടി ഉയരമുള്ള ക്രെയിനില്‍ രണ്ടര മണിക്കൂര്‍ സമയംകുടുങ്ങിയത്.
ഒന്നര മാസം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ഈ സെന്റര്‍ ക്രെയിന്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കു ന്നത്. എന്നാല്‍, ക്രെയിനിന് സാങ്കേതിക തകരാര്‍ സംഭവിച്ചാല്‍ മുകളില്‍ കുടുങ്ങുന്നവരെ താഴെയിറ ക്കുന്നതിന് മറ്റ് പകരം സംവിധാനങ്ങളും ഇവിടെയി ല്ല. വേണ്ടത്ര അനുമതിയും സുരക്ഷാ മാനദണ്ഡങ്ങ ളും പാലിക്കാതെയാണ് ഈ സെന്റര്‍ ആരംഭിച്ചതെ ന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇതിനു സമീ പത്തായി തന്നെയാണ് ഏതാനും മാസങ്ങള്‍ക്കുമുമ്പ് സിപ് ലൈനില്‍നിന്ന് ജീവനക്കാരന്‍ ബെല്‍ റ്റ് പൊട്ടി താഴെ വീണ് ഗുരുതരമായി പരിക്കേറ്റത്. വിനോദ സഞ്ചാരികളെ കൊണ്ടുവരുന്ന ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് വന്‍ തുക കമ്മിഷനായി നല്‍കിയാണ് ഇത്തരം സ്ഥാപനങ്ങള്‍ മിക്കതും പ്രവര്‍ത്തിക്കുന്നത്.
്.

