കൊയിലാണ്ടി എംഎല്‍എയും സിപിഎം നേതാവുമായ കാനത്തില്‍ ജമീല (59) അന്തരിച്ചു. അര്‍ബുദ ബാധിതയായി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് എംഎല്‍എയുടെ അന്ത്യം. നേരത്തെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയും അവര്‍ പ്രവര്‍ത്തിച്ചിരുന്നു. അര്‍ബുദബാധിതയായ ജമീല ആറുമാസത്തോളമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.
2021ല്‍ കൊയിലാണ്ടിയില്‍ നിന്ന് 8472 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിന്റെ എന്‍ സുബ്രഹ്മണ്യനെ പരാജയപ്പെടുത്തി ജമീല നിയമസഭയിലെത്തിയത്. കോഴിക്കോട് ജില്ലയില്‍ പാര്‍ട്ടിയുടെ ശക്തയായ വനിതാ നേതാവാണ് കാനത്തില്‍ ജമീല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലെ മികച്ച പ്രകടനവും ജനപ്രീതിയുമാണ് ജമീലയെ നിയമസഭയിലേക്ക് മത്സരിപ്പിക്കാന്‍ അന്ന് പാര്‍ട്ടി തീരുമാനിച്ചതിന് പിന്നില്‍.
രണ്ട് തവണ കോഴിക്കോട് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട കാനത്തില്‍ ജമീല മലബാറില്‍ നിന്നുള്ള ആദ്യത്തെ മുസ്ലീം വനിതാ എംഎല്‍എയാണ്.

