Spread the love

ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ വേടന്റെ പരിപാടിക്കിടെ അപകടം.

നിരവധിപേർക്ക് തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റു. കുട്ടികളും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു.

പരിപാടിക്കിടെ റെയില്‍വേ പാളം മറികടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു.

പൊയിനാച്ചി സ്വദേശി ശിവാനന്ദനാണ്(20) മരിച്ചത്.

വിവിധ ഗേറ്റുകളിലൂടെയാണ് ആളുകളെ സംഘാടകര്‍ കടത്തിവിട്ടതെങ്കിലും വലിയ ആള്‍ക്കൂട്ടം എത്തിയത് കൊണ്ട് അതെല്ലാം തകര്‍ന്നു.