Spread the love

നാളെ വൈകിട്ട് 5.30നു കലാമണ്ഡലത്തില്‍ ഷഡ്കാല ഗോവിന്ദമാരാര്‍ സംഗീതോത്സവം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സത്സംഗ പ്രമുഖ് കെ.എസ്.ഓമനക്കുട്ടന്‍ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര സേവാസമിതി പ്രസിഡന്റ് കെ.എ.പ്രസാദ് കരുനാട്ട്പറമ്പില്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്നു കോട്ടയം വീരമണിയുടെ ത്യാഗരാജ രാമഭക്തി സംഗീത ഉപന്യാസം. 19 മുതല്‍ 24 വരെ കലാമണ്ഡപത്തില്‍ വിവിധ കലാപരിപാടികള്‍ നടക്കും.24നു പുലര്‍ച്ചെ 4 മുതല്‍ ക്ഷേത്ര തീര്‍ഥക്കുളത്തില്‍ കര്‍ക്കടകവാവ് ബലിതര്‍പ്പണം നടക്കും. അന്നു പിതൃപൂജ, വിഷ്ണുപൂജ, കൂട്ടനമസ്‌കാരം എന്നിവയും പിതൃമണ്ഡപത്തില്‍ മേല്‍ശാന്തി ശ്രീരാഗ് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ തിലഹോമവും നടക്കും.

ബലിതര്‍പ്പണ ദിനത്തില്‍ ഭക്തജനങ്ങള്‍ക്ക് അന്നദാനത്തിനു ക്രമീകരണമുണ്ടാകും.പുതുപ്പള്ളി, പാമ്പാടി എന്നിവിടങ്ങളില്‍ നിന്നു കെഎസ്ആര്‍ടിസി സ്‌പെഷല്‍ സര്‍വീസും ഉണ്ടാകും.
ഒരു ലക്ഷം ഭക്തര്‍ക്ക് ദര്‍ശനത്തിനും പതിനായിരം ഭക്തജനങ്ങള്‍ക്ക് ഒരേസമയം ബലിതര്‍പ്പണം നടത്തുന്നതിനുമുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പാര്‍ക്കിങ് സൗകര്യത്തിനായി ജിസാറ്റ് കോളജ് ഗ്രൗണ്ട്, ഷഡ്കാലഗോവിന്ദ മാരാര്‍ ഗ്രൗണ്ട്, പഞ്ചായത്ത് ഗ്രൗണ്ട്, ദേവസ്വം ഗ്രൗണ്ട് എന്നിവിടങ്ങളില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെയും പൊലീസ്, അഗ്‌നിരക്ഷാസേന എന്നീ വിഭാഗങ്ങളുടെയും സേവനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ക്ഷേത്ര സേവാ സമിതി സെക്രട്ടറി പ്രദീപ് എസ്.വിജയാദ്രി, പ്രസിഡന്റ് കെ.എ.പ്രസാദ് കരുനാട്ട്പറമ്പില്‍, ശ്യാംജി കെ.ഭാസി എന്നിവര്‍ അറിയിച്ചു.