തലയോലപ്പറമ്പില്‍ ബൈക്ക് റോഡില്‍ തെന്നി ലോറിക്കടിയിലേക്ക് ഇടിച്ചു കയറി. രണ്ടു യുവാക്കള്‍ മരിച്ചു
കോട്ടയം തലയോലപ്പറമ്പില്‍ നിയന്ത്രണം വിട്ട ബൈക്ക് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം: ബൈക്ക് യാത്രികരായ മറവന്‍തുരുത്ത് അപ്പക്കോട് ഭാഗത്ത് പുത്തന്‍ കരിയില്‍ സച്ചിന്‍ സതീശന്‍ (23), വൈക്കം പുളിച്ചുവട് പരുത്തുമുടി ഭാഗത്ത് അനന്തു നിവാസില്‍ അയാന്‍ ജയന്‍ (23) എന്നിവരാണ് മരിച്ചത്.
വെട്ടിക്കാട്ട് മുക്ക് – കാഞ്ഞിരമറ്റം റോഡില്‍ വടകര തോട്ടം ജംഗ്ഷന് സമീപം
വളവില്‍ ശനിയാഴ്ച രാത്രി 12.30 ഓടെയാണ് അപകടം.കോട്ടയത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കറും അരയന്‍കാവ് നിന്നും വെട്ടിക്കാട്ട് മുക്ക് ഭാഗത്തേക്ക് വരികയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.
വളവില്‍ തെന്നി ബൈക്ക് ടാങ്കര്‍ ലോറിയുടെ അടിയിലേക്ക് പോകുകയായിരുന്നു.മഴയില്‍ പെയ്ത റോഡില്‍ ബൈക്കിന് നിയന്ത്രണം വിട്ടതാണെന്ന് കരുതുന്നു.ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് വിവരം. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

