Spread the love

കുമരകം കോണത്താറ്റ് പാലം അഴിമതി ആരോപണം അടിസ്ഥാന രഹിതം വി.എന്‍ വാസവന്‍

കോട്ടയം : കുമരകം കോണത്താറ്റ് പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് 10 കോടി രൂപയുടെ അഴിമതി ആരോപണം അടിസ്ഥാനരഹിതമാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എന്‍ വാസവന്‍. കുമരകത്തെ നെല്ലെടുപ്പിനെക്കുറിച്ചും ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലെ യു.ഡി. എഫ്. നാട്ടകം സുരേഷ് ഉന്നയിച്ചത് സത്യവിരുദ്ധമാണ്.. ഏറ്റുമാനൂരിലെ നിജസ്ഥിതി ജനങ്ങള്‍ക്ക് അറിയാം. ആരോപണങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടും.

15.67 കോടിരൂപ പാലം നിര്‍മി ക്കുന്നതിന് വേണ്ടിയുള്ളതാണ്. വൈദ്യുതിതൂണുകളും മറ്റും മാറ്റി സ്ഥാപിക്കുന്നതിന് 78.74 ലക്ഷം രൂപയും പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് 14.93 ലക്ഷം രൂപയും അപ്രോച്ച് റോഡിന്റെ ഭൂമി ഏറ്റെടുക്കുന്നതി ന് 40.92 ലക്ഷം രൂപയും ചെലവഴിച്ചു. റോഡ് നിര്‍മാണത്തി ന് സ്ഥലം ഏറ്റെടുക്കുന്നതിനു ള്ള 12.50 കോടി രൂപ കൂടി ചേരു മ്പോഴാണ് പദ്ധതി തുക 29 കോ ടിക്ക് മുകളിലാകുന്നത്.

കിഫ്ബിയുടെ ചെലവുകള്‍ക്ക് നിയമാനുസൃത ഓഡിറ്റും പരി ശോധനകളും ഉണ്ട്. പാലം പണി തുടങ്ങിയപ്പോള്‍ തന്നെ അത് മുന്നോട്ടു കൊണ്ടുപോകുന്നതിന് വലിയ പ്രതിസന്ധികള്‍ നേരിട്ടിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതി നും നിര്‍മാണ സമയത്ത് ബദല്‍ യാത്രാമാര്‍ഗം കണ്ടെത്തുന്നതി നും ബുദ്ധിമുട്ടുണ്ടായിരുന്നു.അടിസ്ഥാനരഹിതമായ ആരോ പണമാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി ഉന്നയിച്ചിട്ടുള്ളത്. തെളി വുണ്ടെങ്കില്‍ അന്വേഷണ സ്ഥാ പനങ്ങളോടാണ് അദ്ദേഹം വെ ളിപ്പെടുത്തേണ്ടത്..

നെല്ലെടുപ്പുമായി ബന്ധപ്പെ മില്ലുടമകള്‍ ഓരോ ഓരോ വര്‍ഷവും പുതിയ ആവശ്യങ്ങള്‍ ഉന്നയിക്കാറുണ്ട്. ഇവ മില്ലുടമകളും ഉദ്യോഗസ്ഥരും കര്‍ഷകരും തമ്മില്‍ ചര്‍ച്ചചെയ്ത് ധാരണയാവും. യഥാര്‍ഥ ത്തില്‍ എന്താണ് സംഭവിക്കുന്നതെ ന്ന് യു.ഡി.എഫ്. നേതാക്കള്‍ക്ക് അറിയില്ലെന്നും ജി്ല്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷകൂടിയായ കെ.വി. ബിന്ദു ആരോപിച്ചു