ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള കേരളത്തിലെ ആദ്യത്തെ Neuro Psychiatry & Child develop ment centre ചിങ്ങവനത്ത് തുടക്കം കുറിക്കുന്നു. ഇംഗ്ലണ്ടിൽ നിന്ന് Neuro Psychiatry ബിരുദാനന്തര ബിരുദം നേടിയതിനു ശേഷം 20 വർഷമായി സേവന രംഗത്തുള്ള Dr Joby scaria യുടെ നേതൃത്വത്തിലുള്ള 22 Brainworks Child Development and Neuro Psychiatry Centre ജൂലൈ 27 ന് കോട്ടയം എംപി അഡ്വ. ഫ്രാൻസിസ് ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു.
സെൻ്ററിൻ്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ഡോക്ടർമാർക്കായുള്ള MRCP Training Programme Brochure തിരുവഞ്ചൂർ രാധാക്യ ഷ്ണൻ എം. എൽ എ അനാവരണം ചെയ്യുന്നു. ആരോഗ്യ സേവന രംഗത്തുള്ളവർക്കുള്ള അവാർഡുകൾ ചങ്ങനാശ്ശേരി എം എൽ എ അഡ്വ ജോബ് മൈക്കിൾ വിതരണം ചെയ്യുന്നു.
ബ്രെയിൻ വർക്സ് സെൻ്ററിൻ്റെ വെഞ്ചരിപ്പും പ്രത്യേക സന്ദേശം നൽകുകയും ചെയ്യുന്നത് ബഹുമാനപ്പെട്ട ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പിതാവായിരിക്കും.
ബ്രെയിൻ വർക്ക്സ് വ്യത്യസ്തമായ പ്രവർത്തന ശൈലിയാണ് തുടർന്നു വരുന്നത്. ഒരു കുടക്കീഴിൽ പല പ്രെഫഷണൽസ് ഒത്തുചേർന്നുള്ള സേവന രീതിയാണ് ഇവിടെ അവലംബിക്കുന്നത്.
ബ്രെയിൻ വർക്ക്സ് ചൈൽഡ് ഡെവലപ്പമെൻ്റ് സെൻ്ററിൽ ന്യൂറോ സെക്യാട്രിസ്റ്റിന്റെയും ഡെവലപ്പ്മെന്റ് പീഡിയാട്രീഷൻ്റെയും നേതൃത്വത്തിൽ ഓട്ടിസവും ന്യൂറോ ഡെവലപ്പ്മെൻ്റൽ പ്രശനങ്ങളുള്ള കുട്ടികൾക്ക് പരിചരണവും നൽകുന്നു. Speech Therapy, Occupational Therapy, Special Education, Behaviour Therapy എന്നീ സേവനങ്ങൾക്കൊപ്പം Paediatric clinic സേവനങ്ങളും ലഭ്യമാണ്.
Brain works Neuro Psychiatry Centre ൽ Psychiatrict ൻ്റെയും Neuro Psychiatrict ൻ്റെയും നേതൃത്വത്തിൽ മസ്തിഷ്ക്കത്തിന്റെ രോഗങ്ങൾക്കും മാനസിക പ്രശ്നങ്ങൾക്കുമുള്ള ചികിത്സ ലഭ്യമാണ്. ചല പ്രശ്നങ്ങൾക്കുമുള്ള Counselling and psychotherapy സേവനങ്ങളും ഇവിടെ ഒരുക്കി തായി ജോബി സ്കറിയ അറിയിച്ചു.

