Spread the love

കോട്ടയം : കനത്ത മഴയിലും ചുഴലിക്കാറ്റിലും മരം വീണു കോട്ടയത്ത് പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.കുമരകം റോഡിലും ഏറ്റുമാനൂർ എറണാകുളം റോഡിലും മരം വീണു, എറണാകുളം റോഡിൽ ഏറ്റുമാനൂറ്റിന് സമീപം കാണക്കാരിയിലാണ് മരം വീണത്. ഇതേത്തുടർന്ന് ഗതാഗതം വെമ്പള്ളി വഴി തിരിച്ചുവിട്ടു.

കോട്ടയം കുമരകം റോഡിൽ ശക്തമായ കാറ്റിനെ തുടർന്ന് കൂറ്റൻ മരം കടപുഴകി. ഗതാഗതം തടസ്സപ്പെട്ടു. കുമരകം ചൂള പുത്തൻ റോഡിന് സമീപമാണ് തണൽമരം കടപുഴകിയത്.

വൈദ്യുതി ബന്ധവും ഇതേ തുടർന്ന് തടസ്സപ്പെട്ടു.അയ്മനം സെക്ഷൻ പരിധിയിലുള്ള ഈ പ്രദേശത്തെ പ്രധാന ഇലക്ട്രിക് ലൈൻ പൊട്ടിയാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുന്നത്.

അപകടസമയം വാഹനങ്ങൾ കടന്നു പോകാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. -കുമരകം പോലീസും, ഫയർഫോഴ്സഅധികൃതരും എത്തി മരം വെട്ടി മാറ്റാനുള്ള നടപടികൾ ആരംഭിച്ചു.

ഗതാഗതം തടസ്സപ്പെട്ടതോടെ കോട്ടയത്തു നിന്നും വരുന്ന വാഹനങ്ങൾ പുത്തൻ റോഡ് മഞ്ചിറ വഴി പോലീസിൻ്റെ നേതൃത്വത്തിൽ തിരിച്ചുവിട്ടു.

ഉചകഴിഞ്ഞ് രണ്ടേകാലോടെ ഉണ്ടായ അതിശക്തമായ ചുഴലിക്കാറ്റിൽ പരുത്തുംപാറയിലെ പഞ്ചായത്ത് ഓഫീസിന് മുകളിൽ സ്ഥാപിച്ചിരുന്ന സോളാർ പാനൽ പറന്നു പോയി. അടുത്തുള്ള കൃഷിഭവന്റെ മുകളിൽ പാനൽ വീണ് ഓടുകൾ തകർന്നു മഴവെള്ളം ഓഫീസിനുള്ളിൽ പെയ്തിറങ്ങി

ഓഫീസിന് സീലിംഗ് ഉള്ളത് കാരണം വൻ ദുരന്തമാണ് ഒഴിവായത്. കനത്ത മഴയിലും കാറ്റിലും പനച്ചിക്കാട് സായിപ്പ് കവലയിൽ മരം വീണ് വൻ ഗതാഗതക്കുരുക്കുണ്ടായി. പഞ്ചായത്തിലെ 17ാം വാർഡിൽ തരകൻ വീട് റോയ് ചാക്കോ യുടെ വീടിന്റെ മുകൾ നില കാറ്റിൽ തകർന്നു വീണു.