Spread the love

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് എഴുപതു വയസ്. പതിവുപോലെ ആഘോഷങ്ങളില്ലാതെ ഒരു ദിവസം. തിരുവനന്തപുരത്തായിരുന്നു പിറന്നാള്‍ ദിനവും. പാര്‍ട്ടി യോഗം.

കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് 2023 ഡിസംബര്‍ 10-ന് രാജ്യസഭാംഗമായിരിക്കെയാണ് ബിനോയ് സംസ്ഥാന സെക്രട്ടറിയായത്. ആലപ്പുഴയില്‍ സെപ്റ്റംബറില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനം അദ്ദേഹത്തെ വീണ്ടും തെരഞ്ഞെടുത്തതോടെ അടുത്ത മൂന്നുവര്‍ഷം പാര്‍ട്ടിയെ നയിക്കാനുളള ദൗത്യം ബിനോയ് ക്ക് വന്നു. പരന്നവായനയും ഉയര്‍ന്ന ചിന്താധാരയുമാണ് ബിനോയ് വിശ്വത്തിന്റെ പ്ര്‌ത്യേകത.

സിപിഐയുടെ ആദ്യകാല നേതാവും വൈക്കം മുന്‍ എംഎല്‍എയും സി.കെ.വിശ്വനാഥന്റെയും മഹിളാസംഘം നേതാവായിരുന്ന സി.കെ.ഓമനയുടെയും മകനാണ്.. എഐഎസ്എഫിന്റെയും എഐവൈഎഫിന്റെയും താഴെത്തട്ടു മുതല്‍ സംസ്ഥാന, ദേശീയ നേതൃസ്ഥാനങ്ങളില്‍ വരെ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സിപിഐ ദേശീയ നിര്‍വാഹകസമിതി അംഗം. ആറു രാജ്യസഭാംഗവും 2 തവണ നാദാപുരത്തുനിന്ന് എംഎല്‍എയുമായി. 2006 ലെ വി.എസ്.അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വനം മന്ത്രിയായിരുന്നു