Spread the love

പത്തനംതിട്ട :മെഴുവേലിക്കു സമീപം ആലക്കോട് അവിവാഹിതയായ യുവതി പ്രസവിച്ച നവജാത ശിശുവിന്റെ മരണ കാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. യുവതി തലകറങ്ങി വീണപ്പോഴോ, കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോഴോ ആകാം തലയ്ക്കു ക്ഷതമേറ്റതെന്നാണ് സംശയം. ഇന്നലെ രാത്രി പൊലീസ് ചോദ്യം ചെയ്തപ്പോൾ കാമുകനാണ് കുഞ്ഞിന്റെ പിതാവെന്നു യുവതി മൊഴി നൽകിയിരുന്നു.

ഇന്നലെ രാവിലെയാണ് രക്തസ്രാവത്തെ തുടർന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ അവിവാഹിതയായ 21 കാരി ചികിത്സയ്ക്കെത്തിയത്. പരിശോധനയിൽ യുവതി പ്രസവിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. കുഞ്ഞിനെ കുറിച്ച് ചോദിച്ചപ്പോൾ പരസ്പരവിരുദ്ധമായ മൊഴികളാണ് യുവതി നൽകിയത്. ഇതോടെ, ഇലവുംതിട്ട പൊലീസിനെ ആശുപത്രി അധികൃതർ വിവരമറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ പഅന്വേഷണത്തിലാണ് യുവതിയുടെ അയൽപക്കത്തെ വീട്ടുപറമ്പിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം ചേമ്പിലയില്‍ പൊതിഞ്ഞ നിലയില്‍ വീടിനു സമീപം കണ്ടെത്തിയത്

ആരും അറിയാതെ പ്രസവിച്ച ശേഷം പൊക്കിൾകൊടി 21 കാരി തന്നെ വീട്ടിൽ വെച്ച് മുറിച്ചെടുത്തിരുന്നു. അതേസമയം ചോദ്യം ചെയ്യലില്‍ ജനിച്ചയുടൻ കുഞ്ഞിന്‍റെ കരച്ചിൽ കേൾക്കാതിരിക്കാൻ വായ പൊത്തിപ്പിടിച്ചെന്നും ചേമ്പിലയിൽ പൊതിഞ്ഞ് അയൽവീട്ടിലെ പറമ്പിൽ തള്ളിയെന്നുമാണ് യുവതി മൊഴി നൽകിയത്.

വീട്ടിൽ മറ്റാർക്കും സംഭവത്തെക്കുറിച്ച് അറിയില്ലെന്ന യുവതിയുടെ മൊഴിയും പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. യുവതിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് വിശദമായി ചോദ്യംചെയ്യാനാണ് പൊലീസിന്‍റെ നീക്കം.

ആരും അറിയാതെ പ്രസവിച്ച ശേഷം പൊക്കിൾകൊടി 21 കാരി തന്നെ വീട്ടിൽ വെച്ച് മുറിച്ചെടുത്തിരുന്നു. കേസിലെ സംശയങ്ങൾ നീങ്ങാൻ വിശദമായ ചോദ്യംചെയ്യലും അന്വേഷണവും ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിൻ്റെ പോസ്റ്റ്മോര്‍ട്ടം കോട്ടയം മെഡിക്കൽ കോളേജിൽ പൂർത്തിയായി.