കൊച്ചി: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഒരു യുവതിയുമായി നടത്തിയ വാട്‌സ്‌ആപ്പ് സംഭാഷണത്തിൻ്റെ വിവരങ്ങൾ പുറത്ത്. രാഹുൽ യുവതിയെ ഗര്‍ഭധാരണത്തിന് നിര്‍ബന്ധിച്ചതിനും, കൂടാതെ ഗര്‍ഭഛിദ്രത്തിനായി സമ്മര്‍ദ്ദം ചെലുത്തിയതിനും തെളിവുകളെന്ന് പറയപ്പെടുന്ന കൂടുതല്‍ ശബ്ദരേഖകളും വാട്ട്സ്ആപ്പ് ചാറ്റുകളും ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും പൊതുരംഗത്ത് സജീവമായതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്.
താൻ യുവതി ഗർഭിണിയാകാൻ താൻ ആഗ്രഹിക്കുന്നു എന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്ന ചാറ്റാണ് പുറത്തായത്.
വാട്‌സ്‌ആപ്പ് ചാറ്റിൻ്റെ പൂർണരൂപം
രാഹുല്‍ മാങ്കൂട്ടത്തില്‍: മാർച്ച് മിക്കവാറും എല്ലാ ദിവസവും ചെയ്യാം… നീ പ്രഗ്‌നൻ്റ് ആകാൻ റെഡിയാകൂ…
പെണ്‍കുട്ടി: പിൽസ് മുഖ്യം
രാഹുല്‍ മാങ്കൂട്ടത്തില്‍: നോ..
പെണ്‍കുട്ടി: വൈ?
രാഹുല്‍ മാങ്കൂട്ടത്തില്‍: എനിക്ക് നിന്നെ ഗർഭിണി ആക്കണം. നമ്മുടെ കുഞ്ഞ് വേണം.
എന്ന് രാഹുല്‍ ആവശ്യപ്പെടുന്ന വാട്ട്സ്ആപ്പ് ചാറ്റ് നേരത്തെ പുറത്തുവിട്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ പുറത്തുവന്ന ഓഡിയോ ക്ലിപ്പില്‍, യുവതിയുടെ ദുരിതാവസ്ഥയെ രാഹുല്‍ ‘ഡ്രാമ’ എന്ന് വിളിക്കുന്നതും കാണാം.
പെണ്‍കുട്ടി: ഉം, ഡോക്ടറെ അറിയാം, അമ്മയ്ക്കൊക്കെ അറിയാവുന്ന ഡോക്ടറാണ്. എനിക്കൊരു പേടിയുണ്ട് അവിടേക്ക് പോകാന്‍
രാഹുല്‍ മാങ്കൂട്ടത്തില്‍: ആ എവിടാ പോകാനുദേശിക്കുന്നത്? പെണ്‍കുട്ടി: എനിക്കാകെ വയ്യാതിരിക്കുകയാണ്, എനിക്ക് വൊമിറ്റിങ്ങുണ്ട് ഉണ്ട്. എനിക്ക് കുറച്ച് പ്രശ്നങ്ങളുണ്ട് അതിനകത്ത്.
രാഹുല്‍ മാങ്കൂട്ടത്തില്‍: എന്റെ പൊന്നുസുഹൃത്തേ, താനാദ്യം ഒന്ന് റിയലിസ്റ്റിക് ആയിട്ട് സംസാരിക്കൂ. എനിക്കീ ഡ്രാമ കാണിക്കുന്നവരെ എനിക്കിഷ്ടമേയല്ല.
പെണ്‍കുട്ടി: എന്ത് ഡ്രാമ എന്നാണ് പറയുന്നത്. എനിക്ക് വയ്യാതിരിക്കുകയാണ്. എല്ലാരും ശ്രദ്ധിക്കുന്നുണ്ട്. എനിക്ക് വീട്ടില്‍ പോയിട്ട് അമ്മയെ കണ്ടിട്ട് കരച്ചില്‍ സഹിക്കാന്‍ പറ്റുന്നില്ല.

