Spread the love

കശ്മീര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക് ഭീകരരെ സഹായിച്ച രണ്ട് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. പഹല്‍ഗാമിലെ ബട്കോട് സ്വദേശി പര്‍വേയ്സ് അഹ്മദ് ജോദാര്‍, പഹല്‍ഗാമിലെ ഹില്‍ പാര്‍ക്കില്‍ നിന്നുള്ള ബഷീര്‍ അഹ്മദ് ജോദാര്‍ എന്നിവരാണ് അറസ്റ്റിലായത്.

ആക്രമണത്തില്‍ പങ്കെടുത്ത ഭീകരരുടെ വിവരങ്ങള്‍ ഇരുവരും എന്‍ഐഎയ്ക്ക് നല്‍കിയിട്ടുണ്ട്. പാക് പൗരന്മാരായ മൂന്ന് ലഷ്‌കറെ ത്വയിബ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് ഇരുവരും വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

ആക്രമണത്തിന് മുമ്പ് ഒരു കുടിലിലാണ് മൂന്ന് ഭീകരരും കഴിഞ്ഞത്. പഹല്‍ഗാം വിനോദസഞ്ചാര കേന്ദ്രത്തിനോട് തൊട്ടടുത്തായിരുന്നു ഇതെന്നും പ്രതികള്‍ പറഞ്ഞു. ഭക്ഷണം, താമസ സൗകര്യം, മറ്റ് സൗകര്യങ്ങളും ഇരുവരും ചേര്‍ന്ന് ഭീകരര്‍ക്ക് നല്‍കി.