കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി ബ്ലോക്കിനോട് ചേര്‍ന്നുള്ള ഡ്രൈവര്‍മാരുടെയും സുരക്ഷാ ജീവനക്കാരുടെയും വിശ്രമമുറിയുടെ മുകളില്‍ പാമ്പ്. നേരിട്ട് കണ്ടവര്‍ ‘മൂര്‍ഖന്‍’തന്നെയെന്ന് പറഞ്ഞതോടെ ഭീതിയേറി.രാത്രിമുറിയോടുചേര്ന്നുള്ളപേരമരത്തില് കൂടിയാണ് ഇഷ്ടന് അകത്തുള്ള മച്ചിലേക്ക് കയറിയത്.
സുരക്ഷാ ജീവനക്കാരും ആംബുലന്‍സ് ഡ്രൈവര്‍മാരും വിശ്രമിക്കാനെത്തുന്ന മുറിയാണ് ഇത്. മുകളില്‍ പാമ്പ് തകര്‍ത്താടുമ്പോള്‍ എങ്ങനെ താഴെ കിടന്നുറങ്ങും. അതും ഒരു താത്കാലിക മച്ചിന്റെ കീഴില്‍. ഇപ്പോള്‍ ജീവനക്കാര്‍ വടിയുമായി കാത്തിരിപ്പാണ്. ഉറക്കവും നടക്കില്ല. രണ്ടുദിവസം മുമ്പ് ഒരുരോഗിയുടെ ബന്ധുവാണ് മൂര്‍ഖന്‍ പാമ്പിനെ നേരിട്ടുകണ്ടത്.
കെട്ടിടത്തിന്റെ മുകളിലേക്ക് ചാഞ്ഞുനില്ക്കുന്ന പേരമരവും അതിനടുത്തുള്ള തേക്കും ഉടന്‍തന്നെ നീക്കം ചെയ്യ ണമെന്നാണ് ആവശ്യം. പണം നല്കി ഉപയോഗിക്കാവു ന്ന ശൗചാലയത്തിന്റെ മുകളിലേക്കും മരങ്ങളുടെ ചില്ലകള്‍ വളര്‍ന്നുകയറി. മെഡിക്കല്‍ കോളജ് വളപ്പിലെ കാടുകള്‍ പാമ്പുകള്‍ക്ക് സുരക്ഷിത താവളമാകുന്നതായി ആക്ഷേപ ഉയര്‍ന്നിരുന്നു.

