കോട്ടയം: കൊല്ലപ്പെട്ട വ്യവസായി കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കല്‍ ശ്രീവത്സം വീട്ടില്‍ ടി.കെ.വിജയകുമാര്‍ (65), ഭാര്യ ഡോ. മീര വിജയകുമാര്‍ (62) എന്നിവരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച്ച സംസ്കരിക്കും. അമേരിക്കയിലുളള മകള്‍ എത്തിയാലുടന്‍ സംസ്കാരം നടത്താനായിരുന്നു തീരുമാനം. വീസ നടപടി നീണ്ടുപോയതിനാല്‍ ഞായറാഴ്ച്ചയിലേക്ക് മാറ്റുകയായിരുന്നു. വിജയകുമറിന്റെ മകന് ഗൗതം എട്ടുവര്‍ഷം മുമ്പ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു സംസ്ഥാന പോലീസ്. തുടര്‍ന്ന് ഹൈക്കോടതിയില്‍ വിജയകുമാര്‍ പരാതി നല്കി. വിജയകുമാറിന്റെ വാദം അംഗീകരിച്ച് കേസ് സിബിഐ അന്വേഷണത്തിന് കോടതി വിട്ടു. അതിന്റെ അന്വേഷണം ആരംഭിക്കുന്നതിന് മുമ്പാണ് വിജയകുമാറിനെയും ഭാര്യയെയും അസം കാരനായ മുന്‍ വിട്ടുജോലിക്കാരന് കൊന്നത്.

