Spread the love

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് അടുക്കവേ എന്‍ഡിഎ വ്യക്തമായ ഭൂരിപക്ഷത്തില്‍.

രാവിലെ 11.30 വരെയുള്ള ട്രെന്‍ഡുകള്‍ പ്രകാരം എന്‍ഡിഎ 190 സീറ്റുകളിലും മഹാഗത്ബന്ധന്‍ (മഹാസഖ്യം) 49 സീറ്റുകളിലും മുന്നിലാണ്. ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) 50 സീറ്റുകള്‍ മറികടന്ന് 84 സീറ്റുകളില്‍ മുന്നിലാണ്.

മഹാഗത്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് തേജസ്വി യാദവ് രഘോപൂര്‍ നിയമസഭയില്‍ മുന്നിലാണ്. ബിജെപി ടിക്കറ്റില്‍ തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന ഗായിക മൈഥിലി താക്കൂര്‍ അലിനഗറില്‍ മുന്നിലാണ്.

നവംബര്‍ 6 നും 11 നും നടന്ന 243 അംഗ നിയമസഭയിലേക്ക് നടന്ന രണ്ടു ഘട്ട തിരഞ്ഞെടുപ്പില്‍ 67.13% എന്ന ചരിത്രപരമായ പോളിംഗ് ആണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.

ജെഡിയു ഉള്‍പ്പെടുന്ന എന്‍ഡിഎയ്ക്ക് ക്ലീന്‍ സ്വീപ്പ് ലഭിക്കുമെന്ന് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചു. തേജസ്വി യാദവ് പ്രവചനങ്ങള്‍ തള്ളിക്കളയുകയും മഹാസഖ്യം വന്‍ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു.