Spread the love

സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി . അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ രേണുവിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്നു വൈറലായി മാറാറുണ്ട്. അഭിനയത്തിലും ഡലിങിലും എല്ലാം രേണു സജീവമാണ്.

ബിഗ് ബോസ് റിയാലിറ്റി ഷോയിലും രേണു സുധി എത്തിയിരുന്നു. 35 ദിവസങ്ങൾ പൂർത്തിയാക്കിയ രേണു ഒടുവിൽ സ്വന്തം ഇഷ്ടപ്രകാരം ഷോയിൽ നിന്നും പുറത്തേക്ക് പോവുകയായിരുന്നു.

ഇപ്പോഴിതാ തനിക്ക് മാനേജരുണ്ടെന്നു പറയുകയാണ് രേണു സുധി പറയുന്നു. ബി​ഗ് ബോസിന് ശേഷം വന്ന മാറ്റം എനിക്ക് മാനേജരായി എന്നതാണ്. അവൾ മാനേജരോ എന്ന് ആളുകൾ പറയും. ഇന്ന് രേണു സുധിക്ക് അടിപാെളി മാനേജരുണ്ട്. കരിഷ്മയെന്ന പെൺകുട്ടി. അവൾ നല്ല വിദ്യഭ്യാസമുള്ള കുട്ടിയാണ്. എന്റെ കാര്യങ്ങൾ നന്നായി നോക്കുന്നു. ഇപ്പോൾ തനിക്ക് ടെൻഷനില്ലെന്നും രേണു പറയുന്നു.