Spread the love

ഒരു കാലത്ത് നിരവധി സിനിമകളിലും സീരിയലുകളിലുമായി അഭിനയ രംഗത്ത് തിളങ്ങി നിന്ന താരമാണ് നടി സുമ ജയറാം. വരെ ശ്രദ്ധേയമായ വേഷങ്ങൾ സൂപ്പർതാരങ്ങൾക്കൊപ്പം ചെയ്തിരുന്ന സുമ ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്. പലപ്പോഴായി ദാമ്പത്യ ജീവിതത്തിലെ പല പ്രശ്നങ്ങളെ കുറിച്ചും സുമ അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ തനിക്ക് അവസരങ്ങൾ കുറഞ്ഞതിനെക്കുറിച്ചും ചെറിയ വേഷങ്ങളിലേക്ക് ഒതുക്കപ്പെട്ടതിനെക്കുറിച്ചും പറയുകയാണ് നടി സുമ ജയറാം. ഇന്നത്തെ പോലെയല്ല പണ്ടൊക്കെ. ഇന്ന് മീടൂ ഒക്കെയുണ്ട്. അതുകൊണ്ട് തന്നെ ഇൻഡസ്ട്രി ഒരുപാട് മാറിയിട്ടുണ്ട് ഇന്ന്. എന്നാൽ പണ്ട് അങ്ങനെയല്ല. ഒരുപാട് ത്യാ​ഗം ചെയ്യണം ഞങ്ങളൊക്കെ. വിട്ടുവീഴ്ച ചെയ്യാതാകുമ്പോൾ അവസരങ്ങൾ പോകും. എന്നാൽ ആരും തുറന്ന് പറയില്ല.

എല്ലാവർക്കും കുടുംബമുണ്ട്. ഇന്നും തുറന്ന് പറയുന്നവർക്ക് അവസരങ്ങൾ കുറയുന്നുണ്ട്. പണ്ട് ഞാൻ വലിയൊരു സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ പോയതാണ്. ഞാനും അമ്മയും കൂടിയാണ് പോയത്. ഒരാഴ്ചയാണ് ഷൂട്ടിന് ഡേറ്റ് പറഞ്ഞത്.

ഷൂട്ടിം​ഗ് രാവിലെ തീർന്ന് വെെകീട്ട് റൂമിൽ‌ വന്നു. 10 മണിയായപ്പോൾ വലിയൊരു സംവിധായകൻ പിറകിൽ കൂടെ കയറി വന്ന് ബാൽക്കണിയുടെ കതകിൽ തട്ടുകയാണ്. നമ്മൾ ജനലിൽ കൂടെ കാണുന്നത് ഈ സംവിധായകൻ നിന്ന് തട്ടുന്നതാണ്. ആള് ഫുൾ ഫിറ്റാണ്. എനിക്കന്ന് 16-17 വയസാണ്. ഞാനാകെ പേടിച്ചു. കുറച്ച് നേരം ഡോറിൽ തട്ടി പിന്നെ അദ്ദേഹം അപ്പുറത്തേക്ക് പോയി. നേരം വെളുത്ത് ലൊക്കേഷനിൽ നിന്ന് ഞങ്ങൾ അദ്ദേഹത്തിന്റെ വായിൽ നിന്ന് ചീത്തയാണ് കേൾക്കുന്നത്. അന്ന് ഇതൊക്കേ പേടിച്ചിട്ടാണ് ആരും ഒന്നും പറയാത്തത്.

അതേസമയം ഈയടുത്ത് ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയായപ്പോൾ സുമ ജയറാമിനെ പോലെ പലരും വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. കാസ്റ്റിം​ഗ് കൗച്ച് മലയാള സിനിമാ രം​ഗത്തുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നുണ്ട്.