ലണ്ടൻ : യുകെ മലയാളിയെ വീടിനുള്ളിൽ കുഴഞ്ഞുവീണു മരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ മൂലമറ്റം സ്വദേശി ജോസ് മാത്യു (50) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം.
സംഭവസമയത്ത് വീട്ടിൽ ഏഴാം ക്ലാസ് വിദ്യാർഥിയായ ഇളയ മകൾ മരിയ മാത്രമാണ് ഉണ്ടായിരുന്നത്. ഉടൻ തന്നെ ആംബുലൻസ് സർവീസിന്റെ സഹായം തേടി. ഏതാനും മിനിറ്റുകൾക്കുള്ളിൽ അവർ സി.പി.ആർ ഉൾപ്പെടെയുള്ള പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
നഴ്സായ ഭാര്യ ഷീബ ഡേ ഷിഫ്റ്റ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയെത്തുന്നതിന് തൊട്ടുമുൻപായിരുന്നു ജോസ് മാത്യു കുഴഞ്ഞുവീണത്. സ്റ്റോക്ക് ഓൺ ട്രെൻഡിലെ കീൽ യൂണിവേഴ്സിറ്റി വിദ്യാർഥികളായ കെവിൻ, കരോൾ എന്നിവരാണ് മറ്റ് മക്കൾ.

