Spread the love

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിർണ്ണായികമായ അറസ്റ്റ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമീഷണറുമായ എൻ. വാസുവിനെ അറസ്റ്റ് ചെയ്തു.ശ്രീകോവിലിന്‍റെ കട്ടിളപ്പാളിയിലെ സ്വര്‍ണമോഷണ കേസിൽ മൂന്നാം പ്രതിയാണ് വാസു.
വാസുവിലെത്തിയപ്പോൾ അന്വേഷണ സംഘം മെല്ലപോക്കിലായെന്ന വിമർശനത്തിനിടയിലാണ് അറസ്റ്റ്.വാസു സിപിഎം ന്റെ വിശ്വസ്ഥനായതിനാലാണ് അറസ്റ്റ് വൈകുന്നതെന്നും ആരോപണമുയർന്നിരുന്നു. വാസുവിന്റെ അറസ്റ്റ് തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ പാർട്ടിക്ക് വലിയ തിരിച്ചടിയായി.

ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വാസുവിനെ അറസ്റ്റ് ചെയ്തത്. വാസു ദേവസ്വം കമീഷണറായിരുന്ന സമയത്ത് സ്വർണം ചെമ്പായി രേഖപ്പെടുത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് സുധീഷ് കുമാർ, മുൻ തിരുവാഭരണം കമീഷണർ കെ.എസ്. ബൈജു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കേസിലെ പ്രതികളുടെ മുൻകാല പ്രവർത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിദേശയാത്രകളുടെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്.

ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി റിപ്പോര്‍ട്ടിലാണ് 2019-ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ പങ്ക് ആദ്യം അന്വേഷണ സംഘം വ്യക്തമാക്കിയത്. സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് മഹസറില്‍ രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിന്റെ ശുപാര്‍ശയിലാണ് എന്നതടക്കമുള്ള കാര്യങ്ങള്‍ വാസുവിന് എതിരായിരുന്നു. നേരത്തെ വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. വാസു രണ്ടുതവണ ദേവസ്വം കമ്മീഷണറും സ്വര്‍ണക്കൊള്ള നടന്ന് മാസങ്ങള്‍ക്കുശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്നു.
വാസു ദേവസ്വം കമ്മീഷണറായിരുന്ന കാലത്താണ് ശബരിമലയിൽ സ്ത്രീ പ്രവേശനം സാധൃമാക്കിയത്.അതിന്റെ പ്രതിഫലമെന്ന വിധമാണ് സിപിഎം വാസുവിനെ ദേവസ്വം ബോർഡ് പ്രസിഡണ്ടാക്കി ആദരിച്ചത്!