കലാകാരന്മാരെ സർക്കാർ അവഗണിക്കുന്നതിനെതിരെ
സ്റ്റേജ് ആർട്ടിസ്റ്റ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് ഭാരത് (സവാബ് )ന്റെ പ്രതിഷേധ സമരം മാർച്ച് രണ്ടിന്
കോട്ടയം: കലാകാരന്മാരുടെ ക്ഷേമ കലാകാരെ പെൻഷനും 60 വയസ്സു കഴിഞ്ഞ ബോർഡിൽ സാംസ്ക്കാരിക ക്ഷേമനിധി ഉൾപ്പെടുത്താൻ ഒരു അവസരം കൂടി നൽകണമെന്ന് നിരന്തരം സമരം ചെയ്തിട്ട് കേരള സർക്കാരിന്റെ സംസ്ഥാന ബഡ്ജറ്റിൽ കലാകാരന്മാർക്ക് ഒരു ആനുകൂല്യവും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കലാകാരന്മാരുടെ സംഘടനയായ സവാബ് സെക്രട്ടറിയേറ്റിന്റെ മുൻപിലും കലക്ടറേറ്റ് പടിക്കലും സമരം നടത്തുമെന്ന് സംസ്ഥാന ഭാരവാഹികൾ അറിയിച്ചു .ഇന്നത്തെ സാഹചര്യത്തിൽ 4000 രൂപ പെൻഷൻ മരുന്നു വാങ്ങാൻ പോലും തികയാത്ത അവസ്ഥയിലാണ് കലാകാരന്മാർ ജീവിക്കുന്നത് .ഇത് സംസ്ഥാന സർക്കാർ കലാകാരന്മാരോടുള്ള നീതി നിഷേധമാണ്.ഇതിനെതിരെയാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം നടത്തുവാൻ സംഘടന തീരുമാനിച്ചത് .കോട്ടയം കലക്ടറേറ്റ് പടിക്കൽ മാർച്ച് രണ്ടിന് 11 മണിക്ക് ധർണസമരം രക്ഷാധികാരി കാഥികൻ നിരണം രാജൻ ഉദ്ഘാടനം ചെയ്യും .സംസ്ഥാന പ്രസിഡന്റ് സാബു ഐക്കരേത്ത് അധ്യക്ഷത വഹിക്കും. വിവിധ കലാപരിപാടികൾ അവതരിപ്പിച്ച പ്രതിഷേധിക്കും. സവാബ് സംസ്ഥാന പ്രസിഡന്റ് സാബുഐക്കരേത്ത്, സംസ്ഥാന രക്ഷാധികാരി കാഥികൻ ഡോക്ടർ നിരണം രാജൻ, ജനറൽ സെക്രട്ടറി സന്തോഷ് മല്ലപ്പള്ളി, ഖജാൻജി അജീഷ് കുമാർ, പി ആർ ഓ എം ജി മുരളിദാസ്, വൈസ് പ്രസിഡന്റ് ഹേമ ആർ നായർ കോട്ടയം, ജോയ്സി ദാനിയേൽ, സുബി ആനിക്കാട് എന്നിവർ അറിയിച്ചു.

