പത്രക്കാർക്ക് വീട് നൽകുന്നുമെന്ന് പ്രഖ്യാപിച്ചത് ഉൾപ്പെടെ നിരവധി കടലാസ് പദ്ധതികൾ. പ്രതിവർഷം 100 കോടി രൂപ ഫണ്ട് ഉള്ള കോട്ടയം നഗരസഭയിൽ അടിമുടി അഴിമതി, ക്രമക്കേട്.
ഫ്രാൻസിസ് കൂരോത്ത്
ആം ആദ്മി പാർട്ടി.
തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2025 ലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആം ആദ്മി പാർട്ടി കോട്ടയം ജില്ലയിലെ സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ആം ആദ്മി പാർട്ടി കോട്ടയം ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചു
കോട്ടയം ജില്ലയിൽ പുതിയ രാഷ്ട്രീയ ശൈലിക്കും സുതാര്യ ഭരണരീതിക്കും തുടക്കം കുറിക്കാനാണ് ആം ആദ്മി പാർട്ടി ശ്രമിക്കുന്നത്. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനും തദ്ദേശ സ്ഥാപനങ്ങളിലൂടെ മനുഷ്യകേന്ദ്രിത വികസനം ഉറപ്പാക്കാനും പാർട്ടി പ്രതിജ്ഞാബദ്ധമാണ്.
കഴിഞ്ഞ മാസങ്ങളിലായി കോട്ടയം ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും നടത്തിയ വ്യാപകമായ ബോധവത്കരണവും അംഗത്വ പ്രചാരണ പ്രവർത്തനങ്ങളും വഴി പാർട്ടിക്ക് മികച്ച ജനപിന്തുണ ലഭിച്ചതായി ജില്ലാ നേതൃത്വം അറിയിച്ചു.
സമാന ചിന്താഗതിയുള്ള സംഘടനകളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെയാണ് സ്ഥാനാർത്ഥി തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയത്.

