Spread the love

ബെംഗളൂരു: വനിതാ ഡോക്ടറുടെ മരണത്തില്‍ ഡോക്ടറായ ഭര്‍ത്താവ് അറസ്റ്റില്‍. സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ്‌.സം​ഭ​വം ന​ട​ന്ന് ആ​റു മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് ഭ​ർ​ത്താ​വ് അറസ്റ്റിലായത്.

ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലെ ഡെര്‍മറ്റോളജിസ്റ്റായിരുന്ന ഡോ. കൃതിക റെഡ്ഡിയുടെ മരണത്തിലാണ് ഭര്‍ത്താവ് ഡോ. മഹേന്ദ്ര റെഡ്ഡിയെ പോലീസ് പിടികൂടിയത്. അമിതമായ അളവില്‍ അനസ്‌തേഷ്യയ്ക്കുള്ള മരുന്ന് കുത്തിവെച്ചാണ് ഭര്‍ത്താവ് കൃതികയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.

ബോ​ധ​ര​ഹി​ത​യാ​യ കൃ​തി​ക​യെ ഭ​ർ​ത്താ​വ് ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. എ​ന്നാ​ൽ ഇ​വി​ടെ എ​ത്തി​യ​പ്പോ​ഴേ​ക്കും കൃ​തി​ക മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ മാ​റ​ത്ത​ഹ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ആ​ദ്യം അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

കഴിഞ്ഞ ഏപ്രില്‍ 21-നായിരുന്നു കൃതിക ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. സംശയാസ്പദമായ സാഹചര്യത്തില്‍ കാന്യുല സെറ്റും ഇന്‍ജക്ഷന്‍ സെറ്റും മറ്റുചില മെഡിക്കല്‍ ഉപകരണങ്ങളും പരിശോധനയില്‍ കണ്ടെടുത്തു. ഇതിനിടെ വനിതാ ഡോക്ടറുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കും അയച്ചു. ഈ പരിശോധനയിലാണ് ശരീരത്തില്‍ അനസ്‌തേഷ്യയായി നല്‍കുന്ന മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്.

രാസപരിശോധനയില്‍ നിര്‍ണായകവിവരം ലഭിച്ചതോടെ മരുമകനെ സംശയമുണ്ടെന്ന് ആരോപിച്ച് കൃതികയുടെ പിതാവ് പോലീസിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മണിപ്പാലില്‍നിന്ന് മഹേന്ദ്ര റെഡ്ഡിയെ കസ്റ്റഡിയിലെടുത്തത്.

അതേസമയം ഡോ​ക്ട​റാ​യ പ്ര​തി, സം​ഭ​വം സ്വാ​ഭാ​വി​ക മ​ര​ണ​മാ​ണെ​ന്ന് വ​രു​ത്തി​തീ​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് 26 നാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രാ​യി​രു​ന്നു ഇ​വ​ർ.