മലപ്പുറം: പുറത്തൂരിൽ മലമ്പാമ്പിനെ പിടികൂടുന്നതിനിടെ സ്നേക്ക് മാസ്റ്റർക്ക് കടിയേറ്റു. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് സ്നേക്ക് മാസ്റ്റർ മുസ്തഫയ്ക്ക് കടിയേറ്റത്.
മുസ്തഫയുടെ കെെവിരലിന് സമീപത്താണ് കടിയേറ്റത്. നാട്ടുകാർ പാമ്പിനെ പിടികൂടി കോഴിക്കൂട്ടിൽ സൂക്ഷിച്ചിരുന്നു. ഈ കൂട്ടിൽ നിന്ന് പാമ്പിനെ പുറത്തെടുക്കുന്നതിനിടെയാണ് കടിയേറ്റത്.
കടിയേറ്റെങ്കിലും പാമ്പിനെ പിടികൂടിയശേഷമാണ് ചികിത്സ തേടിയത്. മലമ്പാമ്പ് ആയതിനാൽ മുസ്തഫയ്ക്ക് മറ്റു പ്രശ്നങ്ങളില്ല. ഇന്നലെ രാവിലെ 9.30ഓടെ പുറത്തൂര്‍ സ്വദേശി ബാബുവിന്റെ വീട്ടിൽ വെച്ച് മലമ്പാമ്പിനെ പിടികൂടുന്നതിനിടെ മുസ്തഫക്ക് കടിയേറ്റത്.

