Spread the love

കോട്ടയം : സംസ്ഥാനത്തെ യുവജനങ്ങള്‍ക്ക് മാന്യമായ വേതനം കൈപ്പറ്റാന്‍ മറ്റു സംസ്ഥാനങ്ങളിലേക്കു പോകേണ്ട സ്ഥിതിയാണെന്നു ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ ആരോപിച്ചു.കേരള ലേബര്‍ മൂവ്‌മെന്റ് ചങ്ങനാശേരി അതിരൂപതാ സമിതി മേയ്ദിനത്തില്‍ സംഘടിപ്പിച്ച തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു

അദ്ദേഹം. തൊഴില്‍നയം രൂപം കൊള്ളുന്നതില്‍ സര്‍ക്കാരിന്റെ നയങ്ങള്‍ക്കു നിര്‍ണായക പങ്കുണ്ടെന്നും നല്ല സംരംഭകത്വം നാട്ടില്‍ രൂപപ്പെടാതെ ഇതിനു മാറ്റം വരില്ലെന്നും അദ്ദേഹം പറഞ്ഞു. അതിരൂപതാ വികാരി ജനറല്‍ മോണ്‍ ആന്റണി എത്തക്കാട്ട് അധ്യക്ഷനായിരുന്നു.

മാര്‍ ജോസഫ് പെരുന്തോട്ടം, ജോയിസ് മേരി ആന്റണി, അതിരൂപതാ ഡയറക്ടര്‍ ഫാ. ജോണ്‍ വടക്കേക്കളം പി.ജെ.സെബാസ്റ്റ്യന്‍, ഷാജി കോര, ലാലി ബോബന്‍, ജോമോന്‍ ഇരുപ്പക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. മികച്ച പ്രവര്‍ത്തനം നടത്തിയ യൂണിറ്റുകളെ അനുമോദിച്ചു. മേയ്ദിന റാലിയില്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്തു. പരമ്പരാഗത വേഷങ്ങള്‍ ധരിച്ചവരും ഫ്‌ലോട്ടുകളും ദൃശ്യമികവേകി. ടിസണ്‍ തോമസ്, കെ.ഡി.ചാക്കോ, കെ.വി.കുര്യാക്കോസ്, ജിമ്മി അഗസ്റ്റിന്‍, സന്തോഷ് തോമസ്, സ്മിനു ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.