റീല്‍സ് തര്‍ക്കം: യൂട്യൂബറായ മകള്‍ അച്ഛനെ
കഴുത്തറുത്തു കൊന്നു
റായ്പൂര്‍: സോഷ്യല്‍ മീഡിയയിലെ അമിതഉപയോഗം ചോദ്യംചെയ്ത അച്ഛനെ യൂട്യൂബറായ മകള്‍ കഴുത്തറത്തു കൊന്നു. കോര്‍ബ ഹാര്‍ഡി ബസാറില്‍ റാലിയ ഗ്രാമത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. മകള്‍ ഗീത കെവാട്ട് (27) നെ പിടികൂടി. ഗീതയുടെ പിതാവ് അശോക് കുമാര്‍ കെവാട്ട് (55) ആണ് മരിച്ചത്. ഗാസിയാബാദില്‍ കൊറിയന്‍ ഓണ്‍ലൈന്‍ ടാസ്‌ക് ഗെയിം കളിക്കുന്ന തില്‍ എതിര്‍ത്ത് അച്ഛന്‍ ഫോണ്‍ വാങ്ങി പ്പോയതില്‍ പിണങ്ങി സഹോദരിമാര്‍ ജീവനൊടുക്കിയതിന്റെ ഞെട്ടല്‍ മാറുംമുന്‍പേയാണ് അടുത്തസംഭവം.
ഇയാളുടെ ഭാര്യയും മൂന്നു മക്കളും എട്ടുവര്‍ഷമായി പിരിഞ്ഞാണ് താമസിക്കുന്നത്. ഗീത യുട്യൂബ് ചാനല്‍ നടത്തിയിരുന്നു. ഇത് അശോകിന് ഇഷ്ടപ്പെട്ടില്ല. സാമൂഹികമാധ്യമങ്ങളിലും ഗീത സജീവമായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ഗീതയും അശോകും തമ്മില്‍ തര്‍ക്കമു ണ്ടായി. റീല്‍സിനെക്കുറിച്ചയിരുന്നു തര്‍ക്കം.വാള്‍ ഉപയോഗിച്ച് അച്ഛനെ ആക്ര മിക്കുകയായിരുന്നു. അക്രമത്തില്‍ പിതാവ് കൊല്ലപ്പെട്ടു.

