Spread the love

കോട്ടയം: പാലായിയിലെ ചേര്‍പ്പുങ്കല്‍ പാലത്തില്‍ നിന്ന് മീനച്ചിലാറിലേക്ക് ചാടിയ യുവതി മരിച്ചു. ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ വയലാ അച്ചുകുന്നേല്‍ എമ്മി ഉദയന്‍ (24) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആണ് സംഭവം.

ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് യുവതി മീനച്ചിലാറിലേക്ക് ചാടിയ വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ യുവതിയുടെ ബാഗും മൊബൈല്‍ ഫോണും പാലത്തില്‍ നിന്ന് കണ്ടെത്തി. അഗ്നിരക്ഷാസേനയും കോട്ടയത്ത് നിന്നുള്ള സ്‌കൂബ ടീമും നാട്ടുകാരും ചേര്‍ന്ന് നടത്തിയ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. ര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പാലാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.