പത്തനംതിട്ട: തിരുവല്ലയിൽ 14 കാരിക്ക് ക്രൂര പീഡനം. ഇതര സംസ്ഥാന തൊഴിലാളിയുടെ 14 വയസുള്ള മകളാണ് പീഡനത്തിനിരയായത്. ബംഗാൾ സ്വദേശികളായ പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയതായി പൊലീസ് അറിയിച്ചു. Thiruvalla rape case has led to the arrest of two individuals for assaulting a 14-year-old girl in Kuttur
മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് പ്രതികൾ വീടിനുള്ളിൽ കയറുകയായിരുന്നു. കുട്ടികള്‍ അറിയാതെ വീട്ടിനുള്ളിൽ കയറിയ ഇവര്‍ 14കാരിയെ പിടിച്ച് പുറത്തേക്കിറക്കുകയായിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന ഒന്നര വയസുള്ള ഇളയ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച ശേഷമാണ് 14കാരിയെ പീഡിപ്പിച്ചത്. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരാണ് പ്രതികളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

