പത്തനംതിട്ട: അടൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മതം മാറണമെന്ന് പ്രതിയായ ആൺസുഹൃത്ത് അരുൺകുമാർ ഷഹനയെ ഭീഷണിപ്പെടുത്തിയാതായി വിവരം.അരുണിന്റെ സ്വഭാവ ദൂഷ്യം മനസിലായതോടെ ഇയാളെ ഷഹന എതിർത്തിരുന്നതായും പൊലീസ് വിശദമാക്കുന്നത്.
സാംബവത്തുൾ കാമുകൻ അരുൺ അറസ്റ്റിലായി. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. തൂങ്ങിമരിക്കും മുൻപ് ഷഹനയെ അരുൺ മർദ്ദിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷഹനയുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും മൊബൈൽ ഫോണിൽ ഇയാള് പകർത്തിയിരുന്നു. തന്നെ വിവാഹം കഴിക്കണമെന്നും, മതം മാറണമെന്നും അരുൺകുമാർ ഷഹനയെ ഭീഷണിപ്പെടുത്തിയിരുന്നു.
അതേസമയം തന്നെ ഒഴിവാക്കുന്നതിന്റെ വൈരാഗ്യത്തിൽ അരുൺകുമാർ ഷഹ്നയെ ഉപദ്രവിക്കുമായിരുന്നു. മൊബൈൽ ഫോണിൽ പകർത്തിയ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിരുന്നു.ഭർത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു ഷഹന. ജൂലൈ 13-ാം തീയതിയായിരുന്നു ഷഹനയെ വീട്ടിലെ സ്റ്റെയർകേയ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് ആൺ സുഹൃത്തായ അരുൺ കുമാറും വീട്ടിലുണ്ടായിരുന്നു. ഷഹനയുടേത് കൊലപാതകമാണെന്ന് വീട്ടുകാർ ആരോപിച്ചിരുന്നു.

