ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിൽ ക്രൂര കൊലപാതകം. ഭാര്യയും കാമുകനും ചേർന്ന് യൂസഫ് എന്നയാളെ കൊലപ്പെടുത്തുകയായിരുന്നു.
ജൂലൈ 29 -ന് യൂസഫ് വീട്ടിൽ നിന്നും പതിവ് പോലെ ജോലിക്ക് പോയിരുന്നെങ്കിലും വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് വീട്ടുകാർ ദിവസങ്ങളോളം യൂസഫിനെ അന്വേഷിച്ചെങ്കിലും ഒരു സൂചനയും ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പോലീസില്‍ പരാതി നല്‍കിയത്.
മാർക്കറ്റിൽ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു മകനെന്നും എന്നാല്‍ ഒരു ദിവസം ജോലിക്ക് പോയ അവന്‍ തിരിച്ച് വന്നില്ലെന്നും യൂസഫിന്‍റെ അച്ഛന്‍ ഭുരെ ഖാൻ പറയുന്നു. മകനെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടർന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് കാസ്ഗഞ്ച് ജില്ലയിലെ ധോൽന പോലീസ് സ്റ്റേഷൻ പരിധിയിലെ ഇഷ്ടിക ചൂളകൾക്ക് സമീപം ഗുരുതരമായി കത്തിക്കരിഞ്ഞ ഒരു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം യൂസഫിന്റേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
അതേസമയം അന്വേഷണത്തിൽ യൂസഫിന്റെ ഭാര്യ തബസ്സുമും അവരുടെ കാമുകൻ ഡാനിഷും ചേർന്നാണ് ഈ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കണ്ടെത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം ആസിഡ് ഒഴിച്ച് കത്തിച്ച് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു.
ഈ ക്രൂരകൃത്യത്തിൽ തബസ്സുമിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

