കോട്ടയം: കേക്കുകളുടെയും നാടൻ പലഹാരങ്ങളുടെയും എസ്ക്ലൂസീവ് സംരംഭമായ റ്റമ്മി യമ്മി സ്നാക്സ് ആൻഡ് ബിവറേജ് വാഴൂർ പുളിക്കൽ കവലയിൽ ആൻസ് ഗ്രൂപ്പ് എംഡി അന്നമ്മ ട്രൂബ് ഉത്ഘാടനം ചെയ്തു.
വിലക്കുറവ് എന്നതിലുപരി ഗുണമേന്മയുള്ള വൈവിധൃമാർന്ന ഭക്ഷണം നല്കുന്ന സംംഭങ്ങൾ വനിതകൾ മുൻകൈയെടുത്ത് ആരംഭിക്കുന്നത് സ്വാഗതാർഹമാണെന്ന് അന്നമ്മ ട്രൂബ് പറഞ്ഞു.
ഇത് കേരളത്തിന്റെ നാട്ടിൻ പുറങ്ങളിൽ പുതിയ ഭക്ഷൃസംസ്ക്കാരത്തിന് മുതൽകൂട്ടാകുമെന്നും അവർ വൃക്തമാക്കി. വാഴൂർ പഞ്ചായത്ത് പ്രസിഡണ്ട് തോമസ് വെട്ടുവേലിൽ, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ സെന്റർ എംഡി ഫാ. തോമസ് കുരൃൻ, ഫാ. മാതൃ ഓടലാനി, ഫാ. അംജിത്ത്,വിപി റെജി, ഷിൻസ് പീറ്റർ, വിഎൻ മനോജ്, രാജൻ കുമ്പുക്കൽ, സൂരൃനൃസ് ചീഫ് എഡിറ്റർ രാജു ആനിക്കാട്, റ്റമ്മി യമ്മി മാനേജിംഗ് പാർട്ടണർമാരായ പികെ കുരുവിള, ഏലിയാമ്മ കുരുവിള, അനിൽ പി കുരുവിള, സൂസൻ തോമസ്, നിവൃ സൂസൻ കുരുവിള എന്നിവർ പ്രസംഗിച്ചു.

