കോട്ടയം : പെരുകുന്ന മദ്യക്കച്ചവടത്തിന്റെ ഇരയാണ് ട്രെയിനിൽ ആക്രമണത്തിനിരയായ പെൺകുട്ടിയെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ ആരോപിച്ചു.
മദ്യത്തിന്റെയും ലഹരിയുടെയും രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന ഉപഭോഗമുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം’
കേരളത്തിലെ സ്ത്രീകൾക്ക് മനസ്സമാധാനത്തോടെ ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. ന്യൂഡൽഹി തിരുവനന്തപുരം ഇടയിൽ ഓടുന്ന ഏറ്റവും പ്രധാനപ്പെട്ട ട്രെയിനുകളിൽ ഒന്നാണ് കേരള എക്സ്പ്രസ്. രണ്ടു സ്ത്രീകളാണ് മദ്യപൻ്റെ ആക്രമണത്തിനിരയായത്. സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാൻ കഴിയാത്തതിൽ സംസ്ഥാന സർക്കാരിന് വീഴ്ച പറ്റി. ഗോവിന്ദച്ചാമി സംഭവത്തിനു ശേഷവും സംസ്ഥാനത്തെ ട്രെയിനുകളിൽ സ്ത്രീ യാത്രികർ അരക്ഷിതരാണെന്ന് ‘ഈ സംഭവം സൂചിപ്പിക്കുന്നു.
ശ്രീക്കുട്ടിക്ക് മതിയായി ചികിത്സയും സഹായവും സംസ്ഥാന സർക്കാർ ഉറപ്പാക്കണം.ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യത്തിന് പോലീസുകാരെ തീവണ്ടികളിൽ നിയോഗിക്കണം. ഓട്ടോമാറ്റിക് വാതിലുകൾ തീവണ്ടികളിൽ ഘടിപ്പിക്കുന്നതിന് റെയിൽവേ മുന്നോട്ട് വരികയും വേണം

