Spread the love

കോട്ടയം : കോൺഗ്രസ് നേതാക്കൾ എൻഎസ്എസ് നേതൃത്വത്തെ കണ്ട് ലോഹ്യം പറഞ്ഞു പിരിയുകയായിരുന്നുവെന്ന പ്രസ്താവനയോടെ എൻഎസ്എസ് ൻ്റെ ശരിദൂരത്തിൽ വ്യത്യാസമില്ലെന്ന് വീണ്ടും വ്യക്തമാക്കുന്നു. കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ രാഷ്ട്രീയ വിഷയമായി എൻഎസ്എസ് സമീപകാല സംഭവങ്ങൾ നിലനിർത്താനും ലക്ഷ്യമിടുന്നു.

കോൺഗ്രസ് നേതാക്കളായ പിജെ കുര്യനും തിരുവഞ്ചൂർ രാധാകൃഷ്ണമാണ് കഴിഞ്ഞ ദിവസങ്ങളിൽ എൻഎസ്എസ് ആസ്ഥാനത്ത് എത്തിയത്. ഇതിനുപുറമേ കോട്ടയം എംപി കേരള കോൺഗ്രസിലെ ഫ്രാൻസിസ് ജോർജും സുകുമാരൻ നായരെ കണ്ട് ചർച്ച നടത്തുകയുണ്ടായി. പൊതു വിഷയങ്ങൾ മാത്രമാണ് ചർച്ചയിൽ ഉയർന്നതെന്നാണ് സൂചന.

എൻഎസ്എസ് കോൺഗ്രസിനും ബിജെപിക്കും എതിരെ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.

എൻഎസ്എസ് ആസ്ഥാനത്തെത്തിയ കോൺഗ്രസ് നേതാക്കൾ സ്വമേധയാ പോയതെന്നാണ് കോൺഗ്രസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചനകൾ.

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ മകൾ കോട്ടയത്ത് സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് അഭ്യൂഹം ഉണ്ട്. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മണ്ഡലത്തിൽ എൻഎസ്എസ് അങ്ങനെയൊരു സ്ഥാനാർത്ഥിയെ നിർത്താനുള്ള സാധ്യത ഉണ്ടോ എന്നാണ് തിരുവഞ്ചൂർ ഇഴകീറി പരിശോധിക്കുന്നത്.അച്ചടക്ക സമിതി ചെയർമാൻ എന്ന നിലയിൽ സന്ദർശിച്ചതും അങ്ങനെയൊരു നീക്കം ഉണ്ടെങ്കിൽ അതിനെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടാണ്.

പി ജെ കുര്യൻ ‘കുര്യൻ നായർ ‘ എന്ന പേരിലാണ് കോൺഗ്രസ് വൃത്തങ്ങളിൽ രഹസ്യമായി അറിയപ്പെടുന്നത്. പെരുന്നയുമായി അടുത്ത ബന്ധമാണ് പി ജെ കുര്യന് ഉള്ളത്. എൻഎസ്എസും പി ജെ കുര്യനുമായുള്ള ബന്ധം ഒരു കേസുമായി ബന്ധപ്പെട്ട് വിവാദത്തിൽ ആവുക പോലും ചെയ്തു. പിജെ കുര്യൻ ആകട്ടെ കോൺഗ്രസ് ഔദ്യോഗിക നേതൃത്വമായി അകൽച്ചയിൽ ആണ്. ഈ സാഹചര്യത്തിൽ കോൺഗ്രസിന്റെ ജൂതമായി കുര്യൻ പോകാനുള്ള സാധ്യത വിരളമാണ്.

ബിജെപി ആകട്ടെ ഇക്കാര്യത്തിൽ ഇടപെടലുകൾ ഒന്നും തന്നെ നടത്തുന്നില്ല. ബിജെപി നേതാക്കൾ ‘പെരുന്ന സന്ദർശിക്കുന്നുമില്ല. കോൺഗ്രസിന്റെയും ഔദ്യോഗിക പക്ഷം നേതാക്കൾ ആരുംതന്നെ ചങ്ങനാശ്ശേരിയിലേക്ക് വരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

എൻഎസ്എസ് ലക്ഷ്യമിടുന്ന രാഷ്ട്രീയം അവർക്ക് വളരെ വ്യക്തമായി അറിയാം. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണ രാഷ്ട്രീയത്തിൽ സജീവമാവുകയാണ് എൻഎസ്എസ് ലക്ഷ്യമിടുന്നത്. ഇലക്ഷനിൽ മുന്നണികളെ എൻഎസ്എസ് രാഷ്ട്രീയത്തിലേക്ക് പാകപ്പെടുത്തുകയും വേണം.

സമദൂരമാണ് രാഷ്ട്രീയ സമീപനം എന്ന് പറയുമ്പോഴും എൻഎസ്എസ് മുൻ തെരഞ്ഞെടുപ്പുകളിൽ എല്ലാം തന്നെ രാഷ്ട്രീയ ചായ്‌വ് വരികൾക്കിടയിലൂടെ പ്രകടിപ്പിച്ചിരുന്നു. തൽക്കാലം ബിജെപിക്ക് കോൺഗ്രസിനും മുന്നിൽ മൃദു സമീപനം വേണ്ടെന്നാണ് തീരുമാനം.

തങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ സമുദായ അംഗത്തിന് താക്കോൽ സ്ഥാനമെന്ന ചർച്ചകളിലേക്ക് കോൺഗ്രസ് എത്തുന്നതുവരെ ബലം പിടിച്ചിരിക്കാൻ ആണ് പരിപാടി. ഏതായാലും മന്നം ജയന്തി സമ്മേളനം രാഷ്ട്രീയ നേതാക്കളെ കൊണ്ട് സമ്പന്നമാകും എന്ന കാര്യത്തിൽ തർക്കമില്ല. എസ്എൻഡിപി യേക്കാൾ സജീവമായ ചർച്ച ഇപ്പോൾ എൻഎസ്എസിനെ ചുറ്റിപ്പറ്റിയാണ്. ‘അതുതന്നെയാണ് മണിച്ചേട്ടൻ ലക്ഷ്യമിടുന്നത്