Spread the love

തിരുവല്ല: നഗരത്തിലെ സ്പാ, വെൽനെസ് സെന്ററുകളിൽ ക്രോസ് മസാജ് അടക്കം നടക്കുന്നതായുള്ള കണ്ടെത്തലിനെ തുടർന്ന് ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന. രാമൻചിറയിലെ സ്പായിലാണ് ഉദ്യോഗസ്ഥർ ക്രോസ് മസാജ് കണ്ടെത്തിയത്.

മസാജ് മുറിയിൽ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുമ്പോൾ ഇടപാടുകാരനായ യുവാവ് ഇറങ്ങിയോടി. ജീവനക്കാരി മുറിയിലുണ്ടായിരുന്നു. സ്പാ അടച്ചുപൂട്ടാൻ ജീവനക്കാർ ഉടമയ്ക്ക് നോട്ടീസ് നൽകും. തിരുവല്ലയിലെ അഞ്ച് സ്പാകളിലാണ് ബുധനാഴ്ച മിന്നൽ പരിശോധന നടത്തിയത്.

അതേസമയം സ്പാ ആക്രമണക്കേസിൽ ഒളിവിലായിരുന്ന മറ്റൊരു പ്രതി കൂടി പോലീസ് പിടിയിലായി. തിരുവല്ല ചുമത്ര സ്വദേശിയായ കോഴിക്കോട്ടുപറമ്പിൽ റൊക്കൻ എന്നുവിളിക്കുന്ന പ്രശോഭ് (26) ആണു പിടിയിലായത്. കേസിലെ ഒന്നാം പ്രതി സുബിൻ അലക്സാണ്ടർ (38) രണ്ടാംപ്രതി ബെർലിൻദാസ് (27) മൂന്നാംപ്രതി വരുൺ എന്നു വിളിക്കുന്ന അഖിൽകുമാർ (36) എന്നിവരെ പ്രത്യേക അന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.