Spread the love

സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി . അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ രേണുവിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്നു വൈറലായി മാറാറുണ്ട്. അഭിനയത്തിലും ഡലിങിലും എല്ലാം രേണു സജീവമാണ്.

ബിഗ് ബോസ് റിയാലിറ്റി ഷോയിലും രേണു സുധി എത്തിയിരുന്നു. 35 ദിവസങ്ങൾ പൂർത്തിയാക്കിയ രേണു ഒടുവിൽ സ്വന്തം ഇഷ്ടപ്രകാരം ഷോയിൽ നിന്നും പുറത്തേക്ക് പോവുകയായിരുന്നു.

ഇപ്പോഴിതാ വിവാഹത്തെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രേണു. എന്നെ സ്‌നേഹിക്കുന്ന ഒരാളായിരിക്കണം പാര്‍ട്‌നറായി വരേണ്ടത്. സ്‌നേഹിക്കാനുള്ള മനസുണ്ടായിരിക്കണം.

എനിക്ക് കുറച്ച് ഇന്‍ട്രോവേര്‍ട്ട് ആയിരിക്കുന്ന ആളെയാണ് ഇഷ്ട്ടം അങ്ങനെ ഓപ്പണാവുന്ന ആളെ എനിക്കിഷ്ടമല്ല. ഈ വീഡിയോ കണ്ട് അങ്ങനെയുള്ള ആള്‍ക്കാര്‍ കമന്റ് ചെയ്യുകയാണെങ്കില്‍ എന്ന ചോദ്യത്തിന് നമുക്ക് നോക്കാം എന്നായിരുന്നു രേണുവിന്റെ മറുപടി.

എന്റെ റിതപ്പനെയും കിച്ചുവിനെയും അംഗീകരിക്കാനുള്ള മനസ് വേണം. അത്യാവശ്യം സാമ്പത്തികം വേണം. എന്നെ ജോലിക്ക് വിടാതെ വീട്ടിലിരുത്തണം. എനിക്ക് കുറച്ച് വിശ്രമമൊക്കെ വേണം. ഇനി അഭിനയിക്കുന്നതൊക്കെ അദ്ദേഹം പറയുന്നത് പോലെ എന്നായിരുന്നു രേണുവിന്റെ മറുപടി.

 

അതേസമയം ലിവിംഗ് റ്റുഗദറാണ് ഇഷ്ടമെന്ന് രേണു പറഞ്ഞിരുന്നു. കല്യാണം വേണോ, ലിവിംഗ് വേണോ എന്ന് ചോദിച്ചപ്പോള്‍ ലിവിംഗ് എന്നാണ് പറഞ്ഞത്. എന്റെ ഇഷ്ടം പറഞ്ഞെന്നേയുള്ളൂ. വിവാഹം തന്നെയേ ഞാന്‍ പോത്സാഹിപ്പിക്കുള്ളൂ.

ഇന്നത്തെ കാലത്ത് വിവാഹം കഴിച്ചവര്‍ തന്നെ എന്തൊക്കെയാണ് അനുഭവിക്കുന്നത്. എന്നാലും വിവാഹം തന്നെയാണ് ബെറ്റര്‍. കാരണം പ്രശ്‌നം വന്നാല്‍ ഫാമിലിയിലേക്ക് ഓടിവരാം . ലിവിംഗ് റ്റുഗദറാണെങ്കില്‍ അത് നടക്കത്തിലല്ലോ. നമ്മളായിട്ട് തിരഞ്ഞെടുക്കുന്നതിനാല്‍ എന്ത് വന്നാലും അനുഭവിക്കുക.