നോയിഡ: മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെ കാമുകനെ കുത്തിക്കൊന്ന യുവതി അറസ്റ്റിൽ. മൊബൈൽ കമ്പനി മാനേജരായ ഡക്ക് ഹീ യു ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ പങ്കാളിയായ മണിപ്പൂർ സ്വദേശി ലുഞ്ചീന പമായിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറെ നാളായി ഇരുവരും ഒരുമിച്ചായിരുന്നു താമസം.
ഗ്രേറ്റർ നോയിഡയിലെ ഒരു ആഡംബര ഫ്ലാറ്റിൽ വെച്ചാണ് സംഭവം. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം മദ്യപിച്ച ശേഷം ഡക്ക് ഹീ തന്നെ പതിവായി ഉപദ്രവിച്ചിരുന്നുവെന്നും സംഭവ ദിവസവും തന്നെ ഉപദ്രവിച്ചുവെന്നും, അതിൽ പ്രകോപിതായാണ് താൻ കാമുകനെ കുത്തിയതെന്നുമാണ് ലുഞ്ചീന പമായി പോലീസിനോട് പറഞ്ഞത്. കൊലപാതകം നടന്ന ദിവസം മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായതായി പൊലീസ് പറഞ്ഞു. യുവതി തന്നെയാണ് കാമുകനെ ജിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ ആശുപത്രിയിലെത്തുമ്പോൾ തന്നെ യുവാവ് മരിച്ചിരുന്നുവെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

