Spread the love

കണ്ണൂർ : ഒരു കുടുംബത്തിലെ 3 പേരെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂത്തുപറമ്പിന് സമീപം നീർവേലിയിൽ നിമിഷ നിവാസിൽ ഇ.കിഷൻ (20), മുത്തശ്ശി വി.കെ.റെജി, മുത്തശ്ശിയുടെ സഹോദരി റോജ എന്നിവരാണ് മരിച്ചത്.

കിഷൻ ആദ്യം ആത്മഹത്യ ചെയ്യുകയും ഇതിൽ മനംനൊന്ത് മുത്തശ്ശിയും സഹോദരിയും ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്നാണ് വിവരം. കിഷൻ പോക്സോ കേസിൽ പ്രതിയായിരുന്നു.

കിഷനും മു‌ത്തശ്ശിയും സഹോദരിയുമായിരുന്നു വീട്ടിൽ താമസം. കിഷന്റെ മൃതദേഹം തലശ്ശേരിയിലെ ആശുപത്രിയിൽ കൊണ്ടുപോയി തിരികെ എത്തിയപ്പോഴാണ് മുത്തശ്ശി റെജിയെയും സഹോദരി റോജയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടത്. സുനിലാണ് കിഷന്റെ പിതാവ് (പികെഎസ് ടൂർസ് ആൻഡ് ട്രാവൽസ്). മാതാവ്: നിമിഷ. സഹോദരൻ: അക്ഷയ് (ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥി, മയ്യിൽ).

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)