Spread the love

ആദിലയും നൂറയും ബിഗ് ബോസ് മലയാളം സീസണ്‍ 7ലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതരായ രണ്ടുപേരാണ് . സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും അവരുടെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വളരെ ഗൗരവമേറിയൊരു കാര്യം പറയുകയാണ് ആദിലയും നൂറയും.

2024 മുതൽ ഒരാൾ ഞങളെ രണ്ട് പേരെയും ഒരുമിച്ച് വിവാഹം കഴിക്കണം എന്ന് ആവശ്യപ്പെട്ട് നിരന്തരം ഒരാൾ പിന്തുടരുന്നതായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ആദിലയും നൂറയും പറയുന്നു. ഇപ്പോഴിതാ താമസിക്കുന്ന റിസോർട്ടിലേക്ക് വരെ ഇയാൾ തേടി എത്തിയതോടെ പോലീസിന്റെ സഹായം തേടുകയായിരുന്നുവെന്ന് ആദിലയും നൂറയും പറയുന്നു.

” 2024 നവംബര്‍ തൊട്ട് ഒരാള്‍ ഞങ്ങള്‍ക്ക് മെസ്സേജുകള്‍ അയക്കുന്നുണ്ടായിരുന്നു. ആ സമയത്ത് ഒഴിവാക്കി വിടുകയായിരുന്നു. അയാൾക്ക് ഞങ്ങളെ രണ്ട് പേരെയും ഒരുമിച്ച് കല്യാണം കഴിക്കണം എന്നാണ് പറയുന്നത്.. ഇത് പോലുളള മെസ്സേജുകള്‍ മുന്‍പും വന്നിട്ടുണ്ടായിരുന്നു.ഇതൊന്നും ഞങൾ മൈൻഡ് വെക്കാറില്ല.

എന്നാൽ ബിഗ് ബോസിലേക്ക് പോകുന്നതിന് മുന്‍പ് ഞങ്ങള്‍ കൊളാബ് ചെയ്ത ഒരു സ്ഥലത്തേക്ക് പോയി ഇയാള്‍ ഞങ്ങളെ കുറിച്ചുളള വിവരങ്ങളൊക്കെ അന്വേഷിച്ചു. ഇയാളുടെ ഫോട്ടോ നേരത്തെ മെയിലില്‍ നിന്ന് കിട്ടിയിരുന്നു. കൊളാബ് ചെയ്ത സ്ഥലത്ത് അന്വേഷിച്ചപ്പോള്‍ ഇയാള്‍ ഞങ്ങളെ തിരക്കി വന്നിരുന്നുവെന്നും പോകുന്നേ ഉണ്ടായിരുന്നില്ല എന്നും അവര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ പരാതി കൊടുക്കാന്‍ തയ്യാറായിരുന്നപ്പോഴാണ് ബിഗ് ബോസിലേക്ക് കോള്‍ വരുന്നത്.

ഞങ്ങൾക്ക് രണ്ടും കൂടെ ഒരുമിച്ച് കൊണ്ട് പോകാന്‍ പറ്റില്ലായിരുന്നു. ബിഗ് ബോസിന് ശേഷം ഒരു ഫാന്‍ മീറ്റപ്പ് സംഘടിപ്പിച്ചിരുന്നു. ഇയാള്‍ അവിടേക്കും വന്നു. ഞങ്ങള്‍ക്ക് വളരെ അടുത്ത് അറിയുന്ന ഒരാളുടെ അടുത്ത് പോയി ഞങ്ങളുടെ വിവരങ്ങളൊക്കെ ഇയാള്‍ ചോദിച്ചു. അവരുടെ സ്വകാര്യതയെ മാനിക്കാതെ അവിടെ തന്നെ നിന്ന് ഞങ്ങളുടെ അഡ്രസ് അടക്കമുളള കാര്യങ്ങള്‍ ചോദിച്ച് കൊണ്ടിരുന്നു.

ഇപ്പോൾ പ്രമോഷന്റെ ഭാ​ഗമായി ഒരു റസോർട്ടിൽ ഞങ്ങൾ വന്നതാണ്. ഇവിടെയും ഇയാൾ വന്നു. ഉടൻ പോലീസിൽ വിവരം അറിയിച്ചു. അതവർ നല്ല രീതിയിൽ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇനി എല്ലാം നിയമത്തിന്റെ രീതിക്ക് പോകട്ടെ. നെ​ഗറ്റീവ് മെസേജിടുന്നവരും സൈബർ ബുള്ളിയിം​ഗ് ചെയ്യുന്നവരുടേയും ശ്രദ്ധയ്ക്ക്.. നമ്മുടെ നിയമം ഇപ്പോൾ സ്ട്രോങ്ങാണ്. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനിച്ച് നല്ല രീതിയിൽ മുന്നോട്ട് പോകാൻ നോക്കുക”, എന്നാണ് ആദിലയുടെയും നൂറായുടെയും വാക്കുകള്‍.