റബര്‍ കൃഷിയെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് പറിച്ചു നടാന്‍ ആസൂത്രിത നടപടികള്‍, കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ജോസ് കെ മാണി
കോട്ടയം: സംസ്ഥാനത്തെ റബര്‍ കര്‍ഷകരെയും റബര്‍ കാര്‍ഷിക വിപണിയെയും തകര്‍ക്കാന്‍ ആസൂത്രിത ശ്രമം കേന്ദ്രസര്‍ക്കാര്‍ നടത്തുകയാണെന്ന് ആരോപിച്ച് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. ഇടതുമുന്നണിയുടെ മധ്യമേഖല ജാഥാ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം തിരുനക്കര മൈതാനത്ത് കഴിഞ്ഞ ഇടതുമുന്നണി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു. റബര്‍ കൃഷിടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് പറിച്ചു നടുകയാണ് കേന്ദ്രം ചെയ്യുന്നത്. ഇതിനായി വളരെ തന്ത്രപരമായാണ് നീങ്ങുന്നത്. കേരളത്തെ സാമ്പത്തികമായി തകര്‍ക്കുന്നതിനാണ് റബര്‍ കൃഷിയെ ഇവിടെ നിന്നും മാറ്റുന്നത്.
സംസ്ഥാന വികസനം തടസ്സപ്പെടുത്തുന്ന കാര്യത്തില്‍ യുഡിഎഫും ബിജെപിയും ഒരേ മനസ്സോടെ മത്സരിച്ക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി.കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ഒരക്ഷരം ഈ രണ്ടു കൂട്ടരും ഉരിയാടുന്നില്ല.ഏതു വികസന പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചാലും യുഡിഎഫും ബിജെപിയും അതിനെതിരെ പുറംതിരിഞ്ഞു നില്‍ക്കും.അപ്രഖ്യാപിത സാമ്പത്തിക ഉപരോധം കേരളത്തിന്മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ് ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍.കേരളത്തിന് ന്യായമായി ലഭിക്കേണ്ട കേന്ദ്ര സാമ്പത്തിക വിഹിതങ്ങള്‍ നല്‍കുന്നുമില്ല.ഈ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കിഫ്ബി പോലെയുള്ള ബദല്‍ മാര്‍ഗങ്ങളിലൂടെ സംസ്ഥാനത്തിന്റെ വികസനം ഉറപ്പാക്കാനും കാര്യക്ഷമമായ ധനവിനിയോഗത്തിലൂടെ ക്ഷേമ പദ്ധതികള്‍ നടപ്പാക്കാനും എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു.സംസ്ഥാനത്തിന്റെ വികസനത്തെയും പുരോഗതിയിലേക്കുള്ള കുതിപ്പിനെയും അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തി തടയിടുന്നതിനാണ് എപ്പോഴും യുഡിഎഫ് ശ്രമിച്ചത്.
സന്തോഷ് കേശവനാഥിന്റെ അധ്യക്ഷതയില്‍ മന്ത്രിമാരായ വി എന്‍ വാസവന്‍,റോഷി അഗസ്റ്റിന്‍,ജാഥാംഗങ്ങളായമധ്യ മേഖല അംഗങ്ങളായ കെ കെ ശൈലജ ടീച്ചര്‍
പി കെ ബിജു, പി പി സുനീര്‍ എംപി, സാബു ജോര്‍ജ് സുഭാഷ് പുഞ്ചക്കോട്ടില്‍,ഡോ. വര്‍ഗീസ് ജോര്‍ജ്,മാത്യൂസ് കോലഞ്ചേരി,കെ ജി പ്രേംജിത്ത്,ഫ്രാന്‍സിസ് തോമസ്,
എം എ ലത്തീഫ് , ബിനോയ് ജോസഫ് ,കെ ആര്‍ രഘുനാഥ്,അഡ്വ കെ അനില്‍കുമാര്‍, പ്രൊഫ.ലോപ്പസ് മാത്യു,കെ എം സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു

