Spread the love

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായി മൂന്നാമത്തെ പീഡന പരാതി നൽകിയ യുവതി പൊലീസിന് നൽകിയ മൊഴിയിലെ വിശദാംശങ്ങള്‍ പുറത്ത്. രാഹുൽ മാങ്കൂട്ടത്തിലിനെ താൻ പരിചയപ്പെട്ടത് 2023 സെപ്റ്റംബറിലാണ്.

വാട്സാപ്പിലൂടെ രാഹുൽ തന്നെ തുടര്‍ച്ചയായി സന്ദേശം അയച്ചുവെന്നും യുവതിയുടെ മൊഴിയിലുണ്ട്. ദാമ്പത്യ ബന്ധത്തിലെ പ്രശ്നങ്ങള്‍ പറഞ്ഞ് അടുപ്പം സ്ഥാപിക്കുകയായിരുന്നു. രാഹുൽ താൻ വിവാഹ മോചിതയായി വന്നാൽ ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞ്  വിശ്വസിപ്പിസിച്ചിരുന്നു.

തന്നോട് സംസാരിക്കാനുണ്ടെന്നു പറഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. തടയാന്‍ ശ്രമിച്ചപ്പോള്‍ മുഖത്ത് അടിച്ചു, തുപ്പി. കരഞ്ഞു നിലവിളിച്ചിട്ടു പോലും വിട്ടില്ല. ഗര്‍ഭിണിയായപ്പോള്‍ തന്നെ അവഗണിച്ചു. കൂടാതെ സഹോദരിയുടെ കല്യാണം മുടക്കുമെന്ന് ഭീഷണിപ്പെടുത്തി.

പീഡനശേഷം യൂത്ത് കോൺഗ്രസ് അധ്യക്ഷനാണന്ന പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി. ചെരിപ്പും അടിവസ്ത്രങ്ങളും വാങ്ങിപ്പിച്ചു. ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ അധിക്ഷേപിച്ചു. പോയി ഡി എൻ എ പരിശോധിക്കാൻ പറഞ്ഞു. എന്നാൽ രാഹുൽ ഡി എൻ എ സാംപിൾ തരാൻ രാഹുൽ തയാറായില്ല. ഇതിനിടെ ഗർഭം അലസി.എന്നാൽ അലസിയശേഷം രാഹുൽ വീണ്ടും സൗഹൃദം തുടങ്ങി.

പാലക്കാട് തിരഞ്ഞെടുപ്പ് സമയത്ത്, രാഹുല്‍ ആഹാരം കഴിക്കാന്‍പോലും പണമില്ലാതെ നട്ടം തിരിയുകയാണെന്ന് അറിഞ്ഞപ്പോൾ 10,000രൂപ അയച്ചു കൊടുത്തു. രാഹുല്‍ എന്റെ കുട്ടിയുടെ അച്ഛനാണല്ലോ എന്നായിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത്. പിന്നീട് ഗര്‍ഭം അലസിപ്പോയി ”.

പാലക്കാട് ഫ്‌ലാറ്റ് വാങ്ങണമെന്ന് സ്‌നേഹം നടിച്ച് രാഹുല്‍ എന്നോട് പറഞ്ഞു. 1.14 കോടിരൂപ എന്റെ കയ്യില്‍ ഇല്ലാത്തതിനാല്‍ വാങ്ങാന്‍ കഴിഞ്ഞില്ല.