Spread the love

കോട്ടയം: ജില്ലയില്‍ വീണ്ടും സ്വകാര്യ ബസിന്റെ മരണപ്പാച്ചില്‍. ചങ്ങനാശ്ശേരി തെങ്ങണയിൽ റോഡരികിൽ പാർക്ക് ചെയ്ത ബൈക്കിൽ ഇരുന്ന യാത്രക്കാരെ സ്വകാര്യ ബസ്സ് ഇടിച്ചു വീഴ്ത്തി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.

അപകടത്തിൽ മാമൂട് സ്വദേശി മാത്യു (55) ചിങ്ങവനം സ്വദേശി ചിക്കു എന്നിവർക്ക് പരിക്കേറ്റു.

മാത്യുവിൻ്റെ വാരിയെല്ല് പൊട്ടി. ചിക്കുവിൻ്റെ കാലിൽ തുന്നൽകെട്ടുണ്ട്.

അശ്രദ്ധമായി അമിത വേഗതയിലാണ് ബസ്സ് എത്തിയത്. അപകടത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.സംഭവത്തിൽ തൃക്കൊടിത്താനം പൊലീസ് കേസെടുത്തു.