കോഴിക്കോട്: ആറ് മാസം വളർച്ചയെത്തിയ നവജാത ശിശുവിന്റെ മൃതദേഹം പള്ളി കോംപൗണ്ടിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മദര്‍ ഓഫ് ഗോഡ് കത്തീഡ്രല്‍ പള്ളിയുടെ കോംപൗണ്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്.
പാലക്കാട് നിന്നുവന്ന തീർത്ഥാടക സംഘത്തിലെ യുവതിയാണ് ആറ് മാസം പ്രായമുള്ള കുഞ്ഞിനെ പ്രസവിച്ചത്. കോഴിക്കോട് ദേവമാതാ കത്തിഡ്രീലിൽ വച്ച് ഭർത്താവോ ബന്ധുക്കളോ പോലും അറിയാതെയായിരുന്നു സംഭവം. സംഭവത്തിൽ പാലക്കാട് സ്വദേശിയായ ഫ്രാങ്കോ എന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തീർത്ഥാടക സംഘത്തിലെ മറ്റൊരു യുവാവാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊക്കിൾക്കൊടി മുറിച്ച നിലയിലായിരുന്നു മൃതദേഹം. പള്ളി വികാരി പൊലീസിനെ അറിയിച്ചതോടെ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.
അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം. ഫ്രാങ്കോയുടെ കുടുംബ പശ്ചാത്തലം അടക്കം പരിശോധിക്കും. യുവതി വിവാഹിതയാണെന്നും ഒന്നരവയസുളള കുട്ടി ഇവർക്കുണ്ടെന്നുമാണ് വിവരം.

