Spread the love

ന്യൂഡല്‍ഹി: താന്‍ വട്ടപൂജ്യമാണെന്ന ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കെതിരെ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഇതു പത്തുവര്‍ഷമായി കേട്ടുകൊണ്ടിരിക്കുകയാണ്. വെയിറ്റ് ഫോര്‍ ദ റിസള്‍ട്ട്. എല്ലാവരും പാര്‍ട്ടിക്കാരാണ്. നേതാക്കന്മാരെല്ലാം യോജിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. ആ യോജിപ്പ് ഇപ്പോഴും ഉണ്ട്.

കേരളത്തിലെ കോണ്‍ഗ്രസില്‍ വലിയ ഉരുള്‍ പൊട്ടലുണ്ടാകും എന്നായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞുകൊണ്ടിരുന്നത്. സ്ഥാനാര്‍ഥി നിര്‍ണയം കഴിഞ്ഞാല്‍ ഭയങ്ക കലാപം ഉണ്ടാകും എന്ന് പറഞ്ഞു, ഒന്നും ഉണ്ടായില്ലല്ലോ. അതുപോലെ സ്മൂത്തായി കാര്യങ്ങള്‍ നടക്കും. മുഖ്യമന്ത്രിയെ പാര്‍ട്ടി കൂടിയാലോചിച്ച് എല്ലാവരും ഒന്നിച്ച് തീരുമാനിക്കും. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കെ.സി വേണുഗോപാലിനെ ഉയര്‍ത്തി കാട്ടിയ കെ. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തള്ളിക്കളഞ്ഞില്ല. സീനിയര്‍ നേതാവാണ് സുധാകരന്‍ എന്നായിരുന്നു കമന്റ്്. എന്നാല്‍ പരസ്യവിവാദം വേണ്ട.