Spread the love

ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ യുദ്ധത്തിനെതിരെ ഒറ്റക്കെട്ടായി സന്ദേശം നൽകണമെന്നും രാഷ്ട്ര തലവന്മാരുമായി സംസാരിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.

ഇന്ത്യയുമായി വ്യാപാരബന്ധമുള്ള രാജ്യങ്ങളിലെ സംഘർഷം അപ്രതീക്ഷിത വെല്ലുവിളിയാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു കോടിയിലേറെ ഇന്ത്യക്കാർ സംഘർഷ മേഖലയിലുണ്ട്. ഇതിൽ മൂന്നുലക്ഷത്തോളം പേർ തിരികെ വന്നു. ഏതാനും ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി. അപ്രതീക്ഷിത വെല്ലുവിളിയാണ് ഇന്ത്യ നേരിട്ടത്. പശ്ചിമേഷ്യയിലെ വിവിധ രാഷ്ട്രത്തലവൻമാരുമായി ആശയവിനിമയം നടത്തിയിരുന്നു. ആ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്കും വിനോദസഞ്ചാരികൾക്കും സഹായം എത്തിച്ചുകൊണ്ടിരിക്കുന്നു. സംഘർഷത്തിന്റെ സാഹചര്യത്തിൽ ദേശത്തും വിദേശത്തുമുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമപരിഗണന.

ഇന്ത്യൻ എംബസികൾ അവിടെയുള്ള പൗരന്മാർക്ക് എല്ലാ സഹായവും നൽകുന്നു. സംഘർഷത്തിനിടെ ഇന്ത്യക്കാരുടെ സുരക്ഷ ഏറെ പ്രധാനമാണെന്നും 3,75000 ഇന്ത്യക്കാർ സുരക്ഷിതമായി ഇന്ത്യയിലേക്ക് മടങ്ങിയെന്നും മോദി പറഞ്ഞു.

ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധന നീക്കത്തിൽ തടസ്സം നേരിടുന്നുണ്ട്. 60 ശതമാനം എൽപിജി ഇറക്കുമതി ചെയ്യുന്നതാണ്. എൽപിജിയുടെ ​ഗാ‍​‍ഹിക ഉപയോ​ഗത്തിനാണ് പ്രാധാന്യം നൽകുന്നത്. പെട്രോൾ, ഡീസൽ വിതരണത്തിൽ പ്രതിസന്ധിയില്ല. ഇന്ത്യ നേരത്തെ 27 രാജ്യങ്ങളിൽ നിന്നാണ് ഊർജ ഇറക്കുമതി ചെയ്തിരുന്നത്. ഇപ്പോൾ ഊർജ ഉറക്കുമതി 41 രാജ്യങ്ങളിൽ നിന്നാക്കി ഉയർത്തി. ഇന്ത്യയ്ക്ക് പെട്രോളിയം ഉത്പന്നങ്ങൾ ശേഖരിക്കുന്നതിനുള്ള ശേഷി കൂട്ടി. കൂടുതൽ വിതരണക്കാരുമായി സമ്പർക്കത്തിലാണ്. എണ്ണയും ഗ്യാസും രാസ വളവും ഇന്ത്യയിൽ കൂടുതൽ എത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്. എഥനോൾ ഉത്പാദനം കൂട്ടിയത് ഇപ്പോൾ പ്രയോജനപ്പെടുന്നു.