ഇനി പിണറായി സര്‍ക്കാര്‍ വന്നാല്‍ സെല്‍ ഭരണം: ബിജു ചന്ദ്രശേഖര്‍
മൂന്നാം ഊഴവും പിണറായി സര്‍ക്കാരിന് ലഭിച്ചാല്‍ കേരളം മറ്റൊരു ബംഗാള്‍ കേരളം മാറുമെന്ന് മുന്‍ ഐഐഎസ് ഉദ്യോഗസ്ഥന്‍ ഡോ. ബിജു പ്രഭാകര്‍. സംസ്ഥാന സര്‍ക്കാരുമായി സര്‍വീസ് ചട്ടപാലനവുമായി ബന്ധപ്പെട്ട് പലതവണ എതിര്‍പ്പ് ഉയര്‍ത്തിയ ഉദ്യോഗസ്ഥനാണ് ബിജു പ്രഭാകര്‍.ഭരണമാറ്റം ഉണ്ടാകുന്നതാണ് കേരളത്തിന് നല്ലതെന്നും അല്ലെങ്കില്‍ സെല്‍ ഭരണത്തിലേക്കു നയിക്കും. 2029ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള സന്നദ്ധതയും ബിജു കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. 30 വര്‍ഷത്തെ സേവന ശേഷം ഏപ്രില്‍ 30 ന് ബിജു സര്‍വീസില്‍ നിന്നു വിരമിച്ചു.
പ്രഗല്‍ഭരായ മന്ത്രിമാരായിരുന്നു ആദ്യ പിണറായി സര്‍ക്കാരിന്റെ കരുത്ത്. അവരെല്ലാം ടീം പ്ലെയേഴ്‌സ് ആയിരുന്നു.രണ്ടാം പിണറായി സര്‍ക്കാരില്‍ താരതമ്യേന കഴിവു കുറഞ്ഞവരെ മന്ത്രിമാരായി എങ്ങനെ തെരഞ്ഞെടുത്തു എന്നറിയില്ല. ഇതാണ് ആ സര്‍ക്കാര്‍ പരാജയമാകാന്‍ കാരണം. 100 കോടിയുടെ പദ്ധതിയില്‍ വെട്ടിപ്പും തട്ടിപ്പും കഴിഞ്ഞ് 30% പോലും ചെലവഴിക്കുന്നില്ല. കുട്ടികള്‍ ഇല്ലാത്ത സ്‌കൂളുകളിലും കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കി. പ്ലസ് ടു അധ്യാപകരുടെ ജോലി പോകാതിരിക്കാനാണ് എസ്എസ്എല്‍സി വിജയ ശതമാനം കൂട്ടിക്കാണിക്കുന്നത്. സര്‍ക്കാരിന് ടീം വര്‍ക്കില്ല.
“ഞാനൊരു രഷ്ട്രീയ നേതാവിന്റെ മകനായതിനാല്‍ മാത്രം നേട്ടങ്ങളേക്കാള്‍ കോട്ടങ്ങള്‍ ആണ് നേരിടേണ്ടി വന്നിട്ടുള്ളത് സര്‍ക്കാര്‍ സര്‍വീസില്‍ വന്നതുമൂലമാണ് ഒരു മേല്‍വിലാസമുണ്ടായതെന്നും ഒരു രഷ്ട്രീയ നേതാവിന്റെ മകനായി ജനിച്ചതുകൊണ്ട് നേട്ടങ്ങളേക്കാള്‍ കൂടുതല്‍ കോട്ടങ്ങളാണ് തനിക്കുണ്ടായിട്ടുള്ളതെന്നും മുന്‍ മന്ത്രി തച്ചടി പ്രഭാകരന്റെ മകനായ ബിജു നേരത്തെ ആരോപിച്ചിരുന്നു

