Spread the love

കോ​ട്ട​യം: വി​ക്ട​ർ ജോ​ർ​ജ് അ​നു​സ്മ​ര​ണ​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തി. കോ​ട്ട​യം പ്ര​സ് ക്ല​ബ് ഹാ​ളി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ ച​ട​ങ്ങ് മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​യാ​ള മ​നോ​ര​മ കൊ​ച്ചി യൂ​ണി​റ്റി​ലെ സീ​നി​യ​ർ ഫോ​ട്ടോ​ഗ്രാ​ഫ​ർ ജി​ബി​ൻ ജെ. ​ചെ​ന്പോ​ല​യ്ക്ക് മ​ന്ത്രി അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.

കെ​യു​ഡ​ബ്ല്യു​ജെ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് എ​ട​പ്പാ​ൾ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്‌​ട​ർ ജി​ജോ​യ് പി.​ആ​ർ, മ​ല‍​യാ​ള മ​നോ​ര​മ സോ​ഷ്യ​ൽ മീ​ഡി​യ എ​ഡി​റ്റ​ർ കെ. ​ടോ​ണി ജോ​സ്, കെ​യു​ഡ​ബ്ല്യൂ​ജെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി.​റെ​ജി, മ​ല​യാ​ള മ​നോ​ര​മ ലീ​ഡ് റീ​ഡേ​ഴ്സ് റെ​സ്പോ​ൺ​സ് ടി.​പി.​വേ​ണു​ഗോ​പാ​ൽ, അ​വാ​ർ​ഡ് ജേ​താ​വ് ജി​ബി​ൻ ജെ. ​ചെ​മ്പോ​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് കു​ര്യ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി ജോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. വി​ക്‌​ട​റി​ന്‍റെ ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യാ​ണ് ച​ട​ങ്ങു​ക​ൾ തു​ട​ങ്ങി​യ​ത്. വി​ക്ട​ർ ജോ​ർ​ജി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.