Spread the love

പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 3 രൂപയോളം വീതം വര്‍ധന. ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ച സാഹചര്യത്തിലാണ് രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചത്. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ആണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. പെട്രോളിനും ഡീസലിനും ലിറ്ററിന് 3.04 രൂപ വീതമാണ് കേരളത്തില്‍ വര്‍ധിക്കുക. പുതുക്കിയ നിരക്ക് അനുസരിച്ച് കൊച്ചിയില്‍ പെട്രോളിന് 108.62 രൂപയായി. ഡീസല്‍ വില ലിറ്ററിന് 97.55 രൂപയായും ഉയര്‍ന്നു.

 

                                                          പെട്രോള്‍                                   ഡീസല്‍
തിരുവനന്തപുരം 110.48 99.38
കൊച്ചി 108.62 97.55
ഡൽഹി 97.77 90.67