കുടുംബവിളക്കിലൂടെയായിരുന്നു പാര്‍വതി അഭിനയിച്ച് തുടങ്ങിയത്. പരമ്പര വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു പാര്‍വതിയുടെ വിവാഹം. ക്യാമറമാനായ അരുണുമായുള്ള പ്രണയവിവാഹം വലിയ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുൻപ് പാര്‍വതിയും അരുണും വിവാഹമോചനം നേടിയിരുന്നു. വിവാഹമോചനത്തെക്കുറിച്ച് പാര്‍വതി തന്നെയായിരുന്നു യുട്യൂബിലൂടെ പങ്കുവെച്ചത്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം ക്യുആന്‍ഡ്എയിലൂടെയായി തനിക്ക് വന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് പാര്‍വതി.
ഡിവോഴ്സായോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു മറുപടി. ജീവിതത്തില്‍ കുറേ കാര്യങ്ങള്‍ കൂടി പഠിച്ചു. പുതിയ കുറേ അനുഭവങ്ങളും എന്നായിരുന്നു 2025 എങ്ങനെയുണ്ടെന്ന ചോദ്യത്തിനുള്ള മറുപടി.
യൂട്യൂബ് ചാനല്‍ നിര്‍ത്തിയോ, ഡിലീറ്റ് ചെയ്തോ, കാണാനേയില്ലല്ലോ എന്നായിരുന്നു കുറേപേര്‍ ചോദിച്ചത്. ഞാനായിട്ട് നിര്‍ത്തിയതല്ല, അത് ഹാക്ക് ചെയ്യപ്പെട്ടു. തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. വൈകാതെ തന്നെ പുതിയ വീഡിയോകളുമായി എത്തും എന്നായിരുന്നു പാര്‍വതിയുടെ മറുപടി.
മകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അവള് സുഖമായിരിക്കുന്നു, ഇപ്പോള്‍ ക്രിസ്മസ് വെക്കേഷനിലാണ്. ധനുവും ഇവിടെയുണ്ട്. അവര്‍ രണ്ടാളും സുഖമായി പോവുന്നു.

